തിരുവനന്തപുരം > ഏഴ് ജില്ലകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്(എല്‍ജിഎസ്) തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ ശനിയാഴ്ച നടക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ അപേക്ഷകര്‍ക്കായുള്ള പരീക്ഷയാണിത്. അഞ്ച് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്. എല്ലാ ജില്ലകളിലും പരീക്ഷാ സെന്ററുകളുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് പിഎസ്സിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കണം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.15 വരെയുള്ള ഒഎംആര്‍ പരീക്ഷയാകും. 100 മാര്‍ക്കിന്റേതാണ് ചോദ്യം.
തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ അപേക്ഷകര്‍ക്കായുള്ള പരീക്ഷ 13ന് നടക്കും. ഉദ്യോഗാര്‍ഥികളുടെ തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..