തൃശൂർ > ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ എട്ടാമത് ബിരുദ ‐ ബിരുദാനന്തര ചടങ്ങ് 28 ന് നടക്കും.
വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖയിലെ 8976 പേർക്ക് ബിരുദം സമ്മാനിക്കും. 1,167 പേർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. സർവകലാശാലയ്ക്കു കീഴിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽനിന്നും മോഡേൺ മെഡിസിൻ, ദന്തൽ സയൻസ്,നേഴ‌്സിങ് ആയുഷ്, ഫാർമസ്യൂട്ടിക്കൽ സയൻസ്, അലൈഡ് ഹെൽത്ത് സയൻസ് എന്നീ വൈദ്യശാസ്ത്ര ശാഖകളിൽ പഠനം പൂർത്തിയാക്കിയവരാണു ബിരുദം സ്വീകരിക്കുക.
പകൽ 11 ന് മെഡിക്കൽ കോളേജ് അലുമിനി ഹാളിൽ മന്ത്രി കെ കെ ശൈലജ ബിരുദം സമ്മാനിക്കും.
ആസൂത്രണ ബോർഡ് അംഗം ഡോ. ബി ഇക്ബാൽ വിവിധ ബിരുദ കോഴ്സുകളിലെ റാങ്ക് ജേതാക്കൾക്കു അവാർഡ് സമ്മാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..