05 August Wednesday

ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ന്യൂറോസയന്‍സ് ഗവേഷണ പ്രവേശനപരീക്ഷ ഫെബ്രുവരി 19ന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2016

ഭൌതികശാസ്ത്രത്തിലും തിയറിറ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സിലും ഗവേഷണത്തിന് താല്‍പര്യമുള്ള മികച്ച അക്കാദമിക് യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് ജോയിന്റ് എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് 2017 ന് അപേക്ഷിക്കാം.  2017 ഫെബ്രുവരി 19നാണ് പ്രവേശനപരീക്ഷ.

തിരുവനന്തപുരം, മൊഹാലി, മുംബയ് ഐസര്‍,  മുംബയ് ഹോമിഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നൈനിറ്റാളിലെ എആര്‍ഐഇഎസ്, ബംഗളൂരു, ഐഐഎ, പുണെ ഐയുസിഎഎ, ബംഗളൂരു ജെഎന്‍സിഎഎസ്ആര്‍, പുണെ എന്‍സിആര്‍എ,  അഹമ്മദാബാദ് പിആര്‍എല്‍, ബംഗ്ളൂര്‍ ആര്‍ആര്‍ഐ, കൊല്‍ക്കത്ത എസ്എന്‍ബിഎന്‍സിബിഎസ്, മൂംബയ് ബാര്‍ക്, അഹമ്മദാബാദ് എച്ച്ആര്‍ഐ, കല്‍പാക്കം ഐജിസിഎആര്‍, ചെന്നൈ ഐഎംഎസ്സി, ഭുവനേശ്വര്‍ ഐഒപി, ഗാന്ധിനഗര്‍ ഐപിആര്‍, ഇന്‍ഡോര്‍ ആര്‍ആര്‍സിഎടി, കൊല്‍ക്കത്ത എസ്ഐഎന്‍പി, കൊല്‍ക്കത്ത വിഇസിസി എന്നീ സ്ഥാപനങ്ങളില്‍ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംഎസ്സി-പിഎച്ച്ഡി കോഴ്സുകള്‍ക്ക് ഈ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം.

ബന്ധപ്പെട്ട വിഷയങ്ങളില്‍ എംഎസ്സി ഫിസിക്സ്/എംഇ/എംടെക് എന്നിവയാണ് ഫിസിക്സിനുള്ള യോഗ്യത.  ബിടെകുകാരെയും ബിഎസ്സിക്കാരെയും  ചില ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ എംഎസ്സി ഗവേഷണ കോഴ്സുകള്‍ക്കും പരിഗണിക്കും. എംഎസ്സി മാത്തമാറ്റിക്സുകാരെയും ബിടെകുകാരെയും ഫിസിക്സ് ഗവേഷണത്തിനും ചില ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പരിഗണിക്കും. ഓരോ സ്ഥാപനത്തിലും പ്രവേശനത്തിനുള്ള യോഗ്യത  വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

തിയറിറ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ്/ന്യൂറോ സയന്‍സ് : കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്സി/എംഇ/എംടെക്/എംസിഎ യോഗ്യത.
www.jest.org.in വെബ്സൈറ്റില്‍ ഡിസംബര്‍ 16വരെ ഓണ്‍ലൈനായി    രജിസ്റ്റര്‍ ചെയ്യാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top