27 September Sunday

ജെഇഇ (അഡ്വാൻസ്‌ഡ്‌) മാതൃകാപരീക്ഷയ്‌ക്ക്‌ ലിങ്ക്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020


തിരുവനന്തപുരം
ഐഐടികളിലെ പ്രവേശനത്തിന്‌ നാഷണൽ ടെസ‌്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന   ജെഇഇ അഡ്വാൻസ്‌ഡിന്‌ തയ്യാറെടുക്കുന്നവർക്കായി  പരീക്ഷയുടെ മുഖ്യ സംഘാടകരായ ഡൽഹി ഐഐടി  മോക്‌ ടെസ്‌റ്റ്‌ ലിങ്ക്‌ സജ്ജമാക്കി.  https://jeeadv.ac.in  വെബ്‌സൈറ്റിൽ വിദ്യാർഥികൾക്ക്‌ മോക്‌ ടെസ്‌റ്റ്‌ ചെയ്യാം. ജെഇഇ അഡ്വാൻസ്‌ഡ്‌  മെയ്‌ 17ന്‌ രണ്ട്‌ ഷിഫ്‌റ്റുകളിലായി നടത്തും.  ജെഇഇ മെയിൻ പരീക്ഷയിൽ ആദ്യ 245000 റാങ്കുകാർക്കാണ്‌ ജെഇഇ അഡ്വാൻസ്‌ എഴുതാൻ അവസരം ലഭിക്കുക.

ജനുവരിയിൽ നടത്തിയ ജെഇഇ മെയിൻ ഒന്നാംഘട്ട പരീക്ഷാ ഫലം 31ന്‌ പ്രസിദ്ധീകരിക്കും.  സ‌്കോർ ഉയർത്തണമെന്ന‌് ആഗ്രഹിക്കുന്നവർക്കും നന്നായി എഴുതിയില്ലെന്ന‌് തോന്നിയവർക്കും പുതുതായി എഴുതണമെന്ന‌് ആഗ്രഹിക്കുന്നവർക്കും‌ ഏപ്രിൽ മൂന്നു മുതൽ  ഒമ്പതുവരെ വരെ നടക്കുന്ന രണ്ടാംഘട്ട പരീക്ഷ എഴുതാം.  ഫെബ്രുവരി ഏഴുമുതൽ മാർച്ച‌് ഏഴുവരെ ഇതിനായി അപേക്ഷിക്കാം.  

സിബിഎസ‌്ഇയിൽനിന്ന‌് നാഷണൽ ടെസ‌്റ്റിങ് ഏജൻസി (എൻടിഎ) ഏറ്റെടുത്ത ജെഇഇ പരീക്ഷയ‌്ക്ക‌്  കഴിഞ്ഞ വർഷം മുതലാണ്‌  രണ്ട‌് അവസരം നൽകുന്നത‌്. 
തമ്മിൽ മികച്ച സ‌്കോറായിരിക്കും പരിഗണിക്കുക.  രണ്ടാം ഘട്ട പരീക്ഷ എഴുതണമെന്ന്‌ ആഗ്രഹിക്കുന്നവർ എൻടിഎയുടെ www.jeemain.nic.in വെബ‌്സൈറ്റിലെ ജെഇഇ 2020 ബുള്ളറ്റിൽ വായിക്കുക.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top