11 July Saturday

ഇന്റർനാഷണൽ ഫെസിലിറ്റി മാനേജ്‌മെന്റിൽ ഓൺലൈൻ കോഴ്സ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


തിരുവനന്തപുരം
സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ ഫെസിലിറ്റി മാനേജ്‌മെന്റ് കോഴ്സിന്റെ ഓൺലൈൻ ക്ലാസുകൾ ക്ക് തുടക്കം. ഇന്റർനാഷണൽ ഫെസിലിറ്റി മാനേജ്‌മന്റ് അസോസിയേഷനുമായി ചേർന്നാണ് കോഴ്സ്.  വെബ്ബിനാർ വഴി ക്ലാസ് ഉദ്‌ഘാടനംചെയ്തു.

ഐഐഐസി ഡയറക്ടർ ഡോ. ജി ശ്രീകുമാർമേനോൻ അധ്യക്ഷനായി. ഇന്റർനാഷണൽ ഫെസിലിറ്റി മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ്  മഹേന്ദ്രസിങ്‌ മുഖ്യപ്രഭാഷണം നടത്തി. ഐഐഐസിയിലെ കോവിഡിനുശേഷമുള്ള കോഴ്സുകൾ ജൂണിൽ പ്രഖ്യാപിക്കും.


പ്രധാന വാർത്തകൾ
 Top