07 April Tuesday

ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷകള്‍ മാറ്റണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

കൊച്ചി
കൊറോണ ജാ​ഗ്രതാനിർദേശം കണക്കിലെടുത്ത് ഐഇഎൽടിഎസ്, ഒഇടി പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ. കേരളത്തിൽ 21ന് പരീക്ഷകൾ നടത്താനാണ് ഐഇഎൽടിഎസ്, ഒഇടി അധികൃതരുടെ തീരുമാനം. ഉദ്യോഗാർഥികളുടെ ഇം​ഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കാനായി ബ്രിട്ടിഷ് കൗൺസിലാണ് ഐഇഎൽടിഎസ് പരീക്ഷ നടത്തുന്നത്. കേംബ്രിഡ്ജ് അസസ്‌മെന്റ്‌  ഇം​ഗ്ലീഷ് ആൻഡ് ബോക്സ് ഹിൽ ഇൻസ്റ്റിറ്റ്യൂട്ടാണ് ഒഇടി പരീക്ഷ നടത്തുന്നത്.
തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ്‌ ഐഇഎൽടിഎസ് പരീക്ഷ. ഒരു സെന്ററിൽ കുറഞ്ഞത് 300 വിദ്യാർഥികളെങ്കിലും പരീക്ഷയെഴുതും.

കൊച്ചി, തിരുവനന്തപുരം, കൊല്ലം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒഇടി പരീക്ഷാകേന്ദ്രങ്ങൾ. 500 പേരെങ്കിലും ഒരു കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ എത്തും. ഇത്രയുംപേർ ഒരുമിച്ചുകൂടുന്നത്‌ നിലവിലെ സാഹചര്യത്തിൽ ആശങ്കയുളവാക്കുന്നതാണെന്ന്‌ വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. ഐഇഎൽടിഎസ് പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് പരീക്ഷാതീയതി മാറ്റാനോ റദ്ദാക്കാനോ സാധിക്കുമെന്ന് ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് ആൻഡ് എക്സാം സർവീസസ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ മൈക്കിൾ കിങ് പറഞ്ഞു. റീഫണ്ട് തുകയും ലഭിക്കും.   


പ്രധാന വാർത്തകൾ
 Top