25 June Saturday
ശനിയാഴ്‌ച പരീക്ഷ ആരംഭിക്കും

ഗേറ്റ്‌ 2022: പരീക്ഷാർഥികൾക്ക്‌ യാത്രാ പാസ്‌ ഡൗൺലോഡ്‌ ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 2, 2022


തിരുവനന്തപുരം
‘ഗേറ്റ് 2022’ന്‌ അപേക്ഷിച്ചവർക്ക്‌ പരീക്ഷാ കേന്ദ്രങ്ങളിലെത്താനുള്ള യാത്രാ പാസ്‌ അപ്‌ലോഡ്‌ ചെയ്യാം. കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനിയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് വിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷയാണിത്.

ഐഐടി ഖരഗ്പുരാണ്‌ ഇത്തവണ ‘ഗേറ്റ്’ നടത്തുന്നത്. https://gate.iitkgp.ac.inൽനിന്ന്‌ പാസ്‌ ഡൗൺലോഡ്‌ ചെയ്യാം. ശനിയാഴ്‌ച പരീക്ഷ ആരംഭിക്കും.  കോവിഡ്‌ മൂന്നാംതരംഗ സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ വിവിധ തരത്തിലുള്ള യാത്രാ നിയന്ത്രണം നിലനിൽക്കുന്ന പശ്‌ചാത്തലത്തിലാണ്‌ പരീക്ഷാർഥികൾക്ക്‌ പരീക്ഷാകേന്ദ്രത്തിലെത്താൻ പ്രത്യേക യാത്രാ പാസ്‌ സംഘാടകർ തന്നെ അനുവദിച്ചത്‌. ഗേറ്റ്‌ പരീക്ഷയ്‌ക്ക്‌ ലഭിക്കുന്ന യാത്രാ പാസ്‌ വരാനിരിക്കുന്ന ജാം പരീക്ഷയ്‌ക്കും ഉപയോഗിക്കാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top