തിരുവനന്തപുരം > എൻജിനിയറിങ് സർവീസ് പരീക്ഷ‐ 2020ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ബുധനാഴ്‌ച അപേക്ഷ ക്ഷണിച്ചു. 495 ഒഴിവുണ്ട്. ഇതിൽ 21 എണ്ണം അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കുമാണ്. മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാർക്ക് (ഇഡബ്ല്യുഎസ്) ഉൾപ്പെടെ സംവരണമുണ്ട്. സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലാണ് നിയമിക്കുക. എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായം 21‐30. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
കേന്ദ്രസർവീസിലെ വിവിധ വിഭാഗങ്ങളായ ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എൻജിനിയേഴ്സ്, ഇന്ത്യൻ റെയിൽവേ സ്റ്റോർസ് സർവീസ്, സെൻട്രൽ എൻജിനിയറിങ് സർവീസ്, ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറീസ് സർവീസ് എഡബ്ല്യുഎം/ജെടിഎസ്, സർവേ ഓഫ് ഇന്ത്യ, ബോർഡർ റോഡ് എൻജിനിയറിങ് സർവീസ്, ഇന്ത്യൻ ഡിഫൻസ് സർവീസ് ഓഫ് എൻജിനിയേഴ്സ്, എംഇഎസ് സർവേയർ കാഡർ, സെൻട്രൽ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എൻജിനിയറിങ് സർവീസസ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവീസ്, ജിഎസ്ഐ എൻജിനിയറിങ് സർവീസ് ഗ്രേഡ് എ, ഇന്ത്യൻ നാവൽ ആർമമെന്റ് സർവീസ്, അസി. നേവൽ സ്റ്റോർ ഓഫീസർ ഗ്രേഡ് ഒന്ന് (ഇന്ത്യൻ നാവികസേന), ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ്, ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ് ഗ്രേഡ് എ, ജൂനിയർ ടെലികോം ഓഫീസർ ഗ്രേഡ് ബി തുടങ്ങിയ സർവീസുകളിലാണ് ഒഴിവ്. പ്രാഥമിക (പ്രിലിമിനറി) പരീക്ഷ, പ്രധാന (മെയിൻ) പരീക്ഷ എന്നീ രണ്ട് ഘട്ടങ്ങളിലുള്ള പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
പ്രാഥമിക പരീക്ഷക്ക് കൊച്ചിയും തിരുവനന്തപുരവുമുൾപ്പെടെ രാജ്യത്ത് 42 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്രധാനപരീക്ഷക്ക് തിരുവനന്തപുരമുൾപ്പെടെ 24 കേന്ദ്രങ്ങളാണുള്ളത്. പരീക്ഷാഫീസ് 200 രൂപയാണ്. വനിത/ എസ് സി/ എസ്ടി/ അംഗപരിമിതർക്ക് ഫീസില്ല. http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബർ 15ന് വൈകിട്ട് ആറ് വരെയാണ്. സഹായത്തിന് ഫോൺ:. 011‐23385271/011‐23381125/011‐ 23098543 (പ്രവൃത്തിദിനങ്ങളിൽ രാവിലെ 10 മുതൽ നാലുവരെ. : www.upsc.gov.in വെബ്‌സൈറ്റിലും വിവരങ്ങൾ അറിയാം. മെയിൻ പരീക്ഷ ജൂൺ 28നാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..