11 September Wednesday

എൻജിനിയറിങ‌്, മെഡിക്കൽ പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖികUpdated: Monday Jul 8, 2019

തിരുവനന്തപുരം
എൻജിനിയറിങ‌്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുളള പ്രവേശന ഷെഡ്യൂൾ  പ്രസിദ്ധീകരിച്ചു. കേന്ദ്രീകൃത അലോട്ട‌്മെന്റ‌്‌ പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന അലോട്ട‌്മെന്റിൽ ഇടംനേടുന്ന വിദ്യാർഥികൾ ചൊവ്വാഴ്ച മുതൽ 12 വരെ ഫീസ‌് അടച്ച‌് പ്രവേശനം നേടണമെന്ന‌് പ്രവേശന കമീഷണർ അറിയിച്ചു. ഓൺലൈനായോ ഹെഡ‌് പോസ‌്റ്റ‌് ഓഫീസ‌് മുഖാന്തരമോ ഫീസ‌് അടയ്ക്കാവുന്നതാണ‌്. സ്വാശ്രയ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവരും ഇതേ തീയതികളിൽ പ്രവേശനം നേടേണ്ടതാണ്.

ഇലക‌്ട്രോണിക്സ‌് ആൻഡ‌് കമ്യൂണിക്കേഷൻ, പ്രൊഡക്ഷൻ എൻജിനിയറിങ‌്, ബയോ മെഡിക്കൽ എൻജിനിയറിങ‌്, ബി ടെക്ക‌് ഫുഡ‌് എൻജിനിയറിങ‌് ആൻഡ‌് ടെക്നോളജി, ബി ടെക‌് അഗ്രിക്കൾച്ചറൽ എൻജിനിയറിങ‌്, ബി ടെക‌് ഡയറി ടെക്നോളജി കോഴ‌്സുകളിൽ അലോട്ട‌്മെന്റ‌് ലഭിച്ചവർ ചൊവ്വാഴ്ച രാവിലെ 9.30ന‌് അതത‌് കോളേജുകളിലെത്തി പ്രവേശനം നേടണം. അപ്ലൈഡ‌് ഇലക‌്ട്രോണിക്സ‌്, കെമിക്കൽ എൻജിനിയറിങ‌്, പോളിമർ എൻജിനിയറിങ‌്, ഇലക‌്ട്രോണിക്സ‌് ആൻഡ‌് ഇൻസ‌്ട്രുമെന്റേഷൻ, ഇലക‌്ട്രോണിക്സ‌് ആൻഡ‌് ബയോമെഡിക്കൽ എൻജിനിയറിങ‌്, ഓട്ടോമൊബൈൽ എൻജിനിയറിങ‌് കോഴ‌്സുകളിൽ അലോട്ട‌്മെന്റ‌് ലഭിച്ചവർ അന്നേദിവസം പകൽ 1.30ക്ക‌് പ്രവേശനം നേടണം.

ബുധനാഴ്ച രാവിലെ 9.30‌ന‌് സിവിൽ എൻജിനിയറിങ‌്, നേവൽ ആർക്കിടെക്ചർ ആൻഡ‌് ഷിപ്പ‌് ബിൽഡിങ‌്, ഫുഡ‌് ടെക്നോളജി, ആർക്കിടെക്ചർ (സർക്കാർ കോളേജുകൾ), ബയോടെക്നോളജി ആൻഡ‌് ബയോമെഡിക്കൽ എൻജിനിയറിങ‌്, റോബോട്ടിക്സ‌് ആൻഡ‌് ഓട്ടോമേഷൻ കോഴ‌്സുകളിലേക്കും പകൽ 1.30ന‌് കമ്പ്യൂട്ടർ സയൻസ‌് ആൻഡ‌് എൻജിനിയറിങ‌്, ഇൻഫർമേഷൻ ടെക്നോളജി, എയ‌്റോനോട്ടിക്കൽ എൻജിനിയറിങ‌്, ഇൻഡസ്ട്രിയൽ എൻജിനിയറിങ‌്, ഫുഡ‌് സയൻസ‌് ആൻഡ‌് ടെക്നോളജി കോഴ‌്സുകളിലേക്കും പ്രവേശനം നടക്കും.

മെക്കാനിക്കൽ, മെക്കാനിക്കൽ പ്രൊഡക്ഷൻ, സേഫ‌്റ്റി ആൻഡ‌് ഫയർ എൻജിനിയറിങ‌്, മെക്കാനിക്കൽ ഓട്ടോമൊബൈൽ, ബയോ ടെക്നോളജി കോഴ‌്സുകളിൽ അലോട്ട‌്മെന്റ‌് ലഭിച്ചവർ 11 രാവിലെ 9.30ന‌് പ്രവേശനം നേടണം. ഇലക്ട്രിക്കൽ ആൻഡ‌് ഇലക‌്ട്രോണിക്സ‌്, ഇൻസ‌്ട്രുമെന്റേഷൻ ആൻഡ‌് കൺട്രോൾ എൻജിനിയറിങ‌്, പ്രിന്റിങ‌് ടെക്നോളജി, മെക്കട്രോണിക്സ‌്, മെറ്റലർജി, മെറ്റലർജിക്കൽ ആൻഡ‌് മെറ്റീരിയൽസ‌് എൻജിനിയറിങ‌് കോഴ‌്സുകളിൽ അലോട്ട‌്മെന്റ‌് ലഭിച്ചവർ 11 പകൽ 1.30ന‌് അതത‌് കോളേജുകളിലെത്തി പ്രവേശനം നേടണം.

നിശ്ചിത ദിനങ്ങളിൽ പ്രവേശനം നേടാനാകാത്ത വിദ്യാർഥികൾ 12 വൈകിട്ട‌് മൂന്നിനുള്ളിൽ കോളേജുകളിലെത്തി പ്രവേശനം നേടണം. 12വരെ പ്രവേശനം നേടാത്തവരുടെ അലോട്ട‌്മെന്റും ഹയർ ഓപ‌്ഷനുകളും റദ്ദാക്കും. പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരം കോളേജ‌് പ്രിൻസിപ്പൽമാർ 12 വൈകിട്ട‌് നാലിന‌് മുമ്പായി ഓൺലൈൻ അഡ‌്മിഷൻ മാനേജ‌്മെന്റ‌് സിസ‌്റ്റം മുഖേന സമർപ്പിക്കണം. വിവരങ്ങൾക്ക‌്: 0471 2332123, 2339101, 02, 03, 04.


ഈ ആഴ‌്ച ഓർക്കാൻ


മെഡിക്കൽ എൻജിനിയറിങ‌് അലോട്ട‌്മെന്റ‌് 8ന‌് വൈകിട്ട‌്. എൻജി., ഫാർമസി കോഴ‌്സുകളിലേക്കുള്ള മൂന്നാം അലോട്ട‌്മെന്റിന്റെയും ആയുർവേദ, യുനാനി, സിദ്ധ കോഴ‌്സുകളിലേക്കുള്ള ആദ്യ അലോട്ട‌്മെന്റിന്റെയും ഓപ‌്ഷൻ രജിസ‌്ട്രേഷൻ 12ന‌്.പ്ലസ‌്‌വൺ മൂന്നാം സപ്ലിമെന്ററി അലോട്ട‌്മെന്റ‌് ലഭിച്ചവർ 8ന‌് രാവിലെ 10 മുതൽ 9ന‌് വൈകിട്ട‌് 4നു മുമ്പായി അലോട്ട‌്മെന്റ‌് ലഭിച്ച സ‌്കൂളിൽ എത്തണം. www.hscap.kerala.gov.in കാണുക.

കുഫോസിൽ എംബിഎ കോഴ‌്സിലേക്ക‌് സ‌്പോട്ട‌് അഡ‌്മിഷൻ 8ന‌് www.kufos.ac.in  കാണുക.കൊച്ചി കളമശേരി നുവാൽസ‌് ‌എൽഎൽഎം/ബിഎ എൽഎൽബി ഓണേഴ‌്സ‌് പ്രവേശനത്തിന്റെ അവാന അലോട്ട‌്മെന്റിന‌് ലിസ‌്റ്റിലുള്ളവർ 11, 12 തീയതികളിൽ പകൽ 11നും മൂന്നിനും ഇടയ‌്ക്ക‌് ക്യാമ്പസിൽ ഹാജരാകണം. www.nuals.ac.in സന്ദർശിക്കുക.
നാഷണൽ സ‌്കൂൾ ഓഫ‌് ഡ്രാമയുടെ ബംഗളുരു കേന്ദ്രത്തിൽ ഒരു വർഷത്തെ ആക്ടിംഗ‌് സർടിഫിക്കറ്റ‌് കോഴ‌്സിന‌് അപേക്ഷ 10 വരെ. വിശദവിവരങ്ങൾക്ക‌്  www.nsd.gov.in എന്ന വെബ‌്സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top