09 December Monday

കുസാറ്റ് എംബിഎ: പാനൽ ഡിസ്കഷനും പരിശീലന ക്ലാസും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018



കൊച്ചി
കൊച്ചി സർൃകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ   2018‐19 അധ്യയന വർഷത്തെ എംബിഎ ക്ലാസ്സുകളിലേക്ക് പ്രവേശനം ലഭിച്ച കുട്ടികൾക്കായുള്ള ആറുദിവസത്തെ പരിശീലന ക്ലാസ്സ് ജൂലൈ 2ന്  സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ആരംഭിക്കും.    എംബിഎ കോഴ്സിനു മുന്നോടിയായുള്ള ഓറിയന്റേഷന്റെ ഭാഗമായി വിദ്യാർഥികളിൽ     ഭരണ നിർവ്വഹണവും നേതൃത്വപാടവവും വികസിപ്പിക്കുന്നതിന്‌ തൊഴിൽപരമായ മര്യാദകൾ, തീയറ്റർ എന്നീ മേഖലകളിൽ പരിശീലനവും ഉണ്ടായിരിക്കും.  ഇതിനോടനുബന്ധിച്ച് 'വിജയവഴിയിലെ വെല്ലുവിളികളെ നേരിടൽ' എന്ന വിഷയത്തെ ആസ്പദമാക്കി വ്യവസായ പ്രമുഖർ, വ്യവസായ സംരംഭകർ, പൂർവവിദ്യാർഥികൾ എന്നിവരെ ഉൾപ്പെടുത്തി  പാനൽ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. 

തുടർന്ന് എംബിഎ യുടെ റഗുലർ ക്ലാസ്സുകൾ ആരംഭിക്കുമെന്ന് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ  അറിയിച്ചു.   കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 0484‐2575096
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top