10 September Tuesday

കുസാറ്റ്: വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021


കൊച്ചി
കുസാറ്റ് ഗണിത ശാസ്ത്ര വകുപ്പിൽ എംഎസ്‌സി മാത്തമാറ്റിക്‌സിൽ ഇടിബി. വിഭാഗത്തിൽ ഒരൊഴിവ്.  20-ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ. ഫോൺ: 0484-2862461.

അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പിൽ എംഎ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സിൽ സീറ്റൊഴിവ്. 20-ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ. ഫോൺ: 0484-2576030.
ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ എംടെക് ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്. സ്‌പോട്ട് അഡ്മിഷൻ 20-ന് രാവിലെ 10ന്. ഫോൺ: 0484-2575008. പങ്കെടുക്കുന്നവർ 20-ന് രാവിലെ 10ന് മുമ്പ് instrumentation@cusat.ac.in ലേക്ക് രേഖകൾ അയക്കണം.

കംപ്യൂട്ടർ സയൻസ് വകുപ്പിൽ എംടെക് കംപ്യൂട്ടർ ആൻഡ‍് ഇൻഫർമേഷൻ സയൻസ്, സോഫ്റ്റ്‌വെയർ എൻജിനിയറിങ് കോഴ്‌സുകളിൽ സീറ്റൊഴിവ്. സ്‌പോട്ട് അഡ്മിഷന് 17-നകം https://admissions.cusat.ac.in ൽ രജിസ്റ്റർ ചെയ്യണം.

ബയോടെക്‌നോളജി വകുപ്പിൽ എംഎസ്‌സി ബയോടെക്‌നോളജി, എംഎസ്‌സി മൈക്രോബയോളജി കോഴ്‌സുകളിൽ  സീറ്റൊഴിവ്. 18-ന് ഉച്ചയ്‌ക്ക് 2.30 നകം https://admissions.cusat.ac.in ൽ രജിസ്റ്റർ ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top