2016–17 വര്‍ഷത്തെ അഖിലേന്ത്യാ പ്രീ മെഡിക്കല്‍–ഡെന്റല്‍ പ്രവേശന പരീക്ഷ(എഐപിഎംടി)ക്കു ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി.www.aipmt.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി 12വരെ അപേക്ഷിക്കാം. 2016 മെയ് ഒന്നിനാണു പരീക്ഷ.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി പഠിച്ച് പ്ളസ്ടു/തത്തുല്യപരീക്ഷ പാസാകുകയും പ്ളസ്ടു/തത്തുല്യപരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ളീഷ് എന്നിവ പ്രത്യേകം പാസാകുകയും ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജിക്ക് മൊത്തം കുറഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും നേടുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ഇപ്പോള്‍ പ്ളസ്ടു/തത്തുല്യ പരീക്ഷക്ക് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ എംബിബിഎസ്/ബിഡിഎസ് പ്രവേശനസമയത്ത് നിശ്ചിതയോഗ്യത നേടിയിരിക്കണം. എസ്സി/എസ്ടിക്കും ഒബിസിക്കും 40 ശതമാനം മാര്‍ക്ക്. വികലാംഗര്‍ക്ക് 45 ശതമാനം മാര്‍ക്ക്. എസ്സി/എസ്ടിക്കാരായ വികലാംഗര്‍ക്ക് 40 ശതമാനം മാര്‍ക്ക്. 17 വയസ് തികഞ്ഞവരോ എംബിബിഎസ്/ബിഡിഎസ് കോഴ്സിന് ചേരുന്നവര്‍ഷം ഡിസംബര്‍ 31ന് 17 വയസ് തികയുന്നവരോ ആകണം അപേക്ഷകര്‍. 25 വയസാണ് ഉയര്‍ന്നപ്രായപരിധി.
അപേക്ഷാഫീസ് 1400 രൂപ. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 700 രൂപ.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന്www.aipmt.nic.in വെബ്സൈറ്റ് കാണുക. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഡൌണ്‍ലോഡു ചെയ്ത് വായിച്ചശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുക. അപേക്ഷാഫീസ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലൂടെയോ ചലാന്‍ ഉപയോഗിച്ചോ അടക്കാം. അപേക്ഷാഫീസ് ഫൈനോടെ അടച്ച് ഫെബ്രുവരി ആറുവരെയും അപേക്ഷിക്കാം.
രാജ്യത്തെ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ടയിലേക്കു സിബിഎസ്ഇ നടത്തുന്ന പരീക്ഷയാണിത്. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങള്‍ ഉള്‍പ്പെടുത്തി (ഓരോ വിഷയത്തില്‍നിന്ന് 45 ചോദ്യംവീതം) ആകെ 180 ചോദ്യങ്ങളുള്ള പരീക്ഷയാകും. മൂന്നു മണിക്കൂറാണ് പരീക്ഷ. എഐപിഎംടി. പരീക്ഷയുടെസിലബസ്www.mciindia.org വെബ്സൈറ്റിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..