09 September Monday

De is the thing

വി സുകുമാരൻ Thursday Dec 8, 2016

അര്‍ധരാത്രിമുതല്‍ അഞ്ഞൂറാനും ആയിരത്താനും കഥാവശേഷരാവാന്‍പോകുന്നു. ഈ രണ്ട് ആഢ്യന്‍ നോട്ടുകളും അപ്പോള്‍മുതല്‍ വെറും 'കോറ കാഗസ്', വിലകുറഞ്ഞ കടലാസായി മാറുമെന്ന്; അവ legal tender അല്ലാതാവുന്നുവെന്ന്. ഇതിന് killing of currency notes എന്നാണ്.

ഈ നോട്ടുവധ പ്രക്രിയക്ക് ഇംഗ്ളീഷില്‍ പറയുന്ന പേരാണ് de-monetisation.  അതിനെ നിര്‍ധനീകരണം എന്ന, മലയാളപ്പെടുത്താമോ എന്നറിയില്ല. Money യുടെ ലത്തീന്‍ രൂപമത്രെ Moneta.

de എന്ന Prefix മുന്‍പ്രത്യയം. ശനിയും ഞായറും പണിയെടുക്കുന്ന നമ്മുടെ ബാങ്ക് ജീവനക്കാരെപ്പോലെ വലിയ സേവനമാണ് ഇംഗ്ളീഷിനു നല്‍കുന്നത്. അത് ഒരു negative word- നിഷേധപദംആണെങ്കിലും അതുചെയ്യുന്ന ഉപകാരം ചില്ലറയല്ല.

അടുത്തകാലത്ത് വളരെ പോപ്പുലറായിത്തീര്‍ന്ന ഒരു വാക്കുണ്ട്. de-listing. എന്താണീ ഡി ലിസ്റ്റിങ്? അതും കൊല്ലലാണ്. Murder, assassination, doing away with തുടങ്ങിയ അര്‍ഥങ്ങളൊക്കെ അത് ഉല്‍പ്പാദിപ്പിച്ചുപോരുന്നു. The Nazis de-listed thousands of Jews in Poland.  (നാസികള്‍ ആയിരക്കണക്കിനു ജൂതന്മാരെ പോളണ്ടില്‍ കൊന്നൊടുക്കി). ഇത് ഒരു euphemism (മൃദൂക്തി) ആണെന്നു കാണാം. Kill എന്നത് ഒരു brutal word (ക്രൂരപദം)ആണല്ലോ. ആയതിനെ ഒന്നു വെണ്ണപുരട്ടി മയപ്പെടുത്തുക എന്ന നല്ല കാര്യമാണ് ഇവിടെ നടക്കുന്നത്.

de- ഉപയോഗിച്ച് നിഷേധാത്മക പദങ്ങള്‍- Negative words- നിര്‍മിക്കുക എന്നത് ഇംഗ്ളീഷ് ഭാഷയുടെ ഇഷ്ടവിനോദമാകുന്നു. degrade, dethrone, decode, de-register, de-link, de-activate, de-recognise, de-mobilise, de-humanise, de- employ, de-construct ഇത്യാദി.

The Government has decided to degrade some senior positions in the Secretariat. (സചിവകാര്യാലയത്തിലെ ചില മുതിര്‍ന്ന തസ്തികകള്‍ വെട്ടികുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു).

A conspiracy of dethrone ruling prince was unearthed by the intelligence wing in a Arab State. (ഭരിക്കുന്ന രാജകുമാരനെ, അധികാരഭ്രഷ്ടനാക്കാന്‍ നടത്തിയ ഗൂഢാലോചന ഇന്റലിജന്‍സ് വിഭാഗം വെളിച്ചത്തുകൊണ്ടുവന്നു).

Attempts to decode the secret message found inside a place of worship are still on.  (ഒരു ആരാധനാലയത്തിനകത്തുനിന്നു കിട്ടിയ രഹസ്യസന്ദേശം കൃത്യമായി വായിച്ചെടുക്കാനുള്ള അധ്വാനം തുടരുകയാണ്).

The Finance Ministry intends toderegistersome                                                                                                                                                                                                                     companies active in the share market  (ഓഹരിവിപണിയില്‍ സജീവമായ ചില കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ധനമന്ത്രാലയ കാര്യാലയം തീരുമാനിച്ചിട്ടുണ്ട്).

Delink religion from politics.  (മതത്തെ രാഷ്ട്രീയത്തില്‍നിന്നു അകറ്റുക).

Special training is given to the rapid action force to deactivate explosive devices  (സ്ഫോടകവസ്തുക്കളെ നിര്‍വീര്യമാക്കാനുള്ള പ്രത്യേക പരിശീലനം ദ്രുതകര്‍മസേനയ്ക്കു നല്‍കിയിട്ടുണ്ട്).

The Move of the Medical Council to derecognise some colleges in the private sector met with stiff opposition (സ്വകാര്യമേഖലയിലുള്ള ചില മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം പിന്‍വലിക്കാനുള്ള മെഡിക്കല്‍ കൌണ്‍സിലിന്റെ നീക്കത്തിന് ശക്തമായ എതിര്‍പ്പു നേരിടേണ്ടിവന്നു).
Demobilisation of the workforce after the completion of the massive project caused great misery  (ആ വലിയ പ്രോജക്ടിന്റെ നിര്‍വഹണത്തെത്തുടര്‍ന്ന് ജോലിക്കാരെ പിരിച്ചുവിട്ടത് ഗുരുതരമായ ദുരിതമാണ് ഉളവാക്കിയത്).

Fascist Philosophy aims to dehumanise people (ഫാസിസം ജനങ്ങളെ അമര്‍ത്യവല്‍ക്കരിക്കാന്‍ തത്രപ്പെടുന്നു).
Profit- centered capitalist enterprise does not hesitate to de employ workers (ലാഭക്കൊതിയിലൂന്നിയ സ്വകാര്യ മുതലാളിത്ത സംവിധാനം തൊഴിലെടുക്കുന്നവരെ പിരിച്ചുവിടാന്‍ മടിക്കാറില്ല).

The learned Professor illustrated how a work of literature can be deconstructed.  (ഒരു സാഹിത്യസൃഷ്ടി എവ്വിധം അവ നിര്‍മിക്കാമെന്ന് പണ്ഡിതനായ പ്രൊഫസര്‍ ഉദാഹരണസഹിതം വിശദീകരിച്ചു).

De -നും തുടര്‍വാക്കിനുമിടയില്‍ ഒരു ഇടവര അഥവാ വ്യുവലി  വേണോ? വേണമെന്ന പക്ഷക്കാരാണ് ബ്രിട്ടീഷുകാര്‍. എന്നാല്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ നാട്ടുകാര്‍ക്ക് ഇടവര പൊതുവെ വശ്യമല്ല. വര്‍ത്തമാന വ്യവഹാരത്തില്‍ hyphen മിക്കപ്പോഴും അവഗണിക്കപ്പെടുകയാണ് പതിവ്. ഇക്കാര്യത്തില്‍ ഗ്രാമര്‍ വ്യക്തമായ നിര്‍ദേശമൊന്നും നല്‍കുന്നില്ല. നിങ്ങളുടെ ഇഷ്ടം. അത്രതന്നെ. ഏതായാലും ഡി-യുടെ ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണ്.

 Top