27 June Thursday

ഐശ്വര്യയെ അപമാനിച്ച്‌ വിവേക് ഒബ്‌റോയ്; അറപ്പുളവാക്കുന്നുവെന്ന്‌ സോനം കപൂർ

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഏറെ ചർച്ചയാകുന്ന സാഹചര്യത്തിൽ അതിനെ വിമർശിച്ച്‌ നിരവധി ട്രോളുകളും സജീവമായിരുന്നു. ഇത്തരത്തിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തന്റെ ട്വീറ്ററിൽ പങ്കുവച്ച ഒരു മെം ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ വിവേകിന് രൂക്ഷ വിമർശനവുമായി നടി സോനം കപൂർ രംഗത്തെത്തിയിരിക്കുകയാണ്. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വർ​ഗരഹിതവുമാണെന്ന് സോനം കപൂർ ട്വീറ്റ് ചെയ്‌തു.

രാഷ്ട്രീയമില്ല, ജീവിതം മാത്രം എന്ന ക്യാപ്ഷനോടെയാണ് വിവേക് ഒബ്‌റോയ് മെം ഷെയർ ചെയ്‌തിരിക്കുന്നത്. സൽമാൻ ഖാൻ (ഒപ്പിനിയൻ പോൾ) വിവേക് ഒബ്റോയ് (എക്സിറ്റ് പോൾ), അഭിഷേക് ബച്ചൻ (എൻഡ് റിസൽറ്റ്) എന്നിങ്ങനെ ക്യാപ്ഷൻ കൊടുത്താണ് മെമിൽ ഐശ്വര്യയെ അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി പേരാണ്‌ വിവേകിന്റെ നിലവാരമില്ലാത്ത പ്രവൃത്തിയെ എതിർത്ത്‌ രംഗത്തെത്തിയിട്ടുള്ളത്‌. സംഭവത്തിൽ ദേശീയ വനിതാ കമീഷൻ വിവേകിന്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

 


പ്രധാന വാർത്തകൾ
 Top