26 June Wednesday

അതിജീവനത്തിന്റെ കഥ; ആഷിക് അബുവിന്റെ ‘വൈറസ്’ ട്രൈലർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 27, 2019

കൊച്ചി> കേരളത്തിന്റെ ആരോഗ്യ മേഖലയെ മുൾമുനയിൽ നിർത്തിയ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സിനിമയുടെ ട്രൈലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്

ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top