23 September Thursday

വിലക്ക് നീങ്ങിയ ഉടന്‍ ചിത്രീകരണത്തിന് തുടക്കമിട്ട് അര്‍ജുന്റെ 'വിരുന്ന്'

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021

കൊച്ചി>  തൊഴിലാളികള്‍ക്ക്  ആവേശമായി കണ്ണന്‍ താമരകുളത്തിന്റെ 'വിരുന്ന്' സിനിമയുടെ ഷൂട്ടിംഗിന് തുടക്കം.കേരളത്തില്‍ സിനിമ ഷൂട്ടിങ്  അനുവദിച്ച ദിവസം തന്നെ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം  പീരുമേട്ടില്‍  ആരംഭിക്കുകയായിരുന്നു.മലയാളം- തമിഴ് സിനിമയായ  വിരുന്നില്‍ ആക്ഷന്‍ കിംഗ് അര്‍ജുനാണ് നായകന്‍.

പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'.  നിക്കി ഗില്‍റാണി,മുകേഷ്,ഗിരീഷ് നെയ്യാര്‍,ബൈജു സന്തോഷ് , ആശ ശരത് ,അജു വര്‍ഗീസ്,ഹരീഷ് പേരടി,ധര്‍മജന്‍  ബോള്‍ഗാട്ടി,മന്‍രാജ് , സുധീര്‍, പോള്‍ താടിക്കാരന്‍,ജിബിന്‍ സാബ്,  ഡി ഡി എല്‍ദോ തുടങ്ങി വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ്  നെയ്യാര്‍, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ്  ദിനേശ് പള്ളത്താണ്.രവി ചന്ദ്രനാണ്   ക്യാമറാമാന്‍.

 രതീഷ് വേഗ, സാനന്ദ് ജോര്‍ജ് ഗ്രേസ് എന്നിവര്‍ സംഗീതം നിര്‍വഹിക്കുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top