16 December Monday

വിജയ്‌ സേതുപതി ആദ്യമായി മലയാളത്തിൽ; "മാർക്കോണി മത്തായി'' ചിത്രീകരണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 5, 2019


മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്ന മാർക്കോണി മത്തായി  ചിത്രീകരണം പുരോഗമിക്കുന്നു. സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമാണ് നായകൻ. സിദ്ധാര്‍ത്ഥ് ശിവ, അജു വര്‍ഗ്ഗീസ്, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു, ടിനി ടോം, മരേന്‍, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ, ശോഭ സിംഗ്, അലാര്‍ക്കലി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലെത്തിയ താരത്തിന് ഏത് തരത്തിലുളള വേഷവും ഇണങ്ങുമെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്. അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് താരം പറഞ്ഞിരുന്നു.

ജയറാമും വിജയ് സേതുപതിയും തുല്യ പ്രധാനമുളള കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ എത്തുന്നത്. ആത്മീയ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്ന ചിത്രംകൂടിയാണിതെന്നതാണ്.

സാജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. ചിത്രത്തിന്റെ കലാസംവിധാനം സാലു കെ. ജോര്‍ജ്ജ്.

 


പ്രധാന വാർത്തകൾ
 Top