ഒരു മെക്സിക്കന്‍ അപാരാത, മലയാളക്കരയിലെ കോളെജ് ക്യാമ്പസുകളെ ഇളക്കി മറിച്ച് സ്വപ്ന വിജയം സ്വന്തമാക്കിയ ചിത്രം. ചെറിയ മുതല്‍ മുടക്കില്‍ വന്‍ നേട്ടം കൊയ്ത ഒരു കുഞ്ഞു ചിത്രം. ടോം ഇമ്മട്ടി സംവിധാനം ചെയ്ത് അനൂപ് കണ്ണന് നിര്‍മിച്ച ചിത്രം പക്ഷെ ഇപ്പൊഴും വാര്‍ത്തകളില്‍ നിറയുന്നു, ഏറ്റവും പുതിയ വാര്‍ത്ത നിര്‍മാതാവ് അനൂപ് കണ്ണന് സംവിധായകന് ടോം ഇമ്മട്ടിക്ക് നല്കിയ സ്നേഹ സമ്മാനത്തെക്കുറിച്ചാണ്. പുത്തന്‍ ഒരു ഇന്നോവ ക്രിസ്റ്റയാണ് അനൂപ് കണ്ണന് ഇമ്മട്ടിക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നില്‍ സംവിധായകന്റെ അധ്വാനമാണെന്നും അതിനാലാണ് വിജയത്തിന്റെ പങ്ക് സമ്മാനിക്കുന്നതെന്നുമാണ് നിര്‍മ്മാതാവ് അനൂപ് കണ്ണന്റെ പ്രതികരണം.
20 ലക്ഷം രൂപ ഓണ്‍ റോഡില്‍ വിലമതിക്കുന്ന കാറാണ് ഇന്നോവ ക്രിസ്റ്റ. ഏകദേശം മൂന്നു കോടി രൂപയില്‍ തഴെ ബഡ്ജറ്റ് ഉള്ള മെക്സിക്കന്‍ അപാരത 20 കോടിക്കടുത്ത് കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്.
ടൊവിനോ തോമസ്, നീരജ് മാധവ്, ഗായത്രി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രണ്ടു കാലഘട്ടങ്ങളിലെ ക്യാംപസ് രാഷ്ട്രീയമാണ് പ്രമേയമായത്. നീരജ് മാധവ് അവതരിപ്പിച്ച സഖാവ് സൂഭാഷ് നീരജിന്റെ കരിയര്‍ ബ്രേക്ക് കഥാപാത്രമായിരുന്നു.
ചിത്രത്തിനു മുന്നേ തന്നെ ടീസര്‍, ട്രെയിലര്‍ എന്നിവ യൂട്യൂബില്‍ ഹിറ്റായിരുന്നു. സംവിധായകന് ടോം ഇമ്മട്ടി ഇപ്പോള്‍ അഭിനയത്തിന്റെ തിരക്കിലാണ്. ജിനോ ജോണ്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിലാണ് ടോം ഇമ്മട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.