13 July Monday

വരുന്നൂ, ടോം ക്രൂസിന്റെ ബഹിരാകാശ സിനിമ

വെബ് ഡെസ്‌ക്‌Updated: Saturday May 9, 2020


ന്യുയോർക്ക്
ആഗോള ആക്‌ഷൻതാരം ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് ചിത്രീകരിക്കുന്ന സമ്പൂർണ അടിപ്പടം ഒരുങ്ങുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരിക്കും ചിത്രീകരണം. നാസയും സ്‌പെയ്‌സ് എക്‌സ് ബഹിരാകാശ ഗവേഷണ കമ്പനി തലവൻ ഇലോൺ മസ്‌കും ഇതിനായി കൈകോർക്കും.

നാസയുടെ പ്രവർത്തനങ്ങളിലേക്ക് പുതുതലമുറയെ ആകർഷിക്കാനാണ് സിനിമാനിർമാണത്തിനൊരുങ്ങുന്നതെന്ന് നാസ ട്വിറ്ററിൽ കുറിച്ചു.  പൂർണമായും ഭൂമിക്ക് പുറത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയായിരിക്കും ഇത്. സ്‌പെയ്‌സ് എക്‌സിന്റെ പുത്തൻ ബഹിരാകാശപേടകത്തിലായിരിക്കും ചിത്രീകരണം.  അസാധ്യമായതിനെ സാധ്യമാക്കുന്ന ‘മിഷൻ ഇംപോസിബിൾ’ ചിത്രപരമ്പരകളിലേതുപോലെ ടോം ക്രൂസിൽനിന്നും പുതിയൊരത്ഭുതം പ്രതീക്ഷിക്കുകയാണ് ആരാധകർ.


പ്രധാന വാർത്തകൾ
 Top