23 April Tuesday

ശ്യാം പുഷ്‌ക്കരന്‌ സിനിമ സംവിധാനം ചെയ്‌താൽ കൊള്ളാമെന്നുണ്ട്‌; നാട്ടുമ്പുറവും, നഗരജീവിതവുമെത്തി, ഇനി ത്രില്ലർ തിരക്കഥ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കൊച്ചി > തിരക്കഥ രചനയ്‌ക്ക്‌ പുറമേ സംവിധാനത്തിലേക്കും കടക്കുമെന്ന സൂചന നൽകി ശ്യാം പുഷ്‌ക്കരൻ. മനസ്സിനിഷ്‌ടമുള്ള രണ്ടോ മൂന്നോ സിനിമ സംവിധാനം ചെയ്‌താൽ കൊള്ളാമെന്നുണ്ടെന്നാണ്‌ ശ്യാം പുഷ്‌ക്കരൻ പറയുന്നത്‌. അസിസ്‌റ്റന്റ്‌ ഡയറക്‌ടറായി സിനിമയിലെത്തിയ ശ്യാം കഥകൾക്കുള്ള കുറവ്‌ മനസ്സിലാക്കിയാണ്‌ എഴുത്തിലേക്ക്‌ കടക്കുന്നത്‌. "കൂടുതൽ പടമൊന്നും ചെയ്യണമെന്നെനിക്കില്ല. രഘുനാഥ് പലേരിയെ പോലെ ഒക്കെ മനസ്സിനിഷ്ടമുള്ള രണ്ടോ മൂന്നോ സിനിമ സംവിധാനം ചെയ്‌താൽ കൊള്ളാമെന്നുണ്ട്.' മികച്ച പ്രതികരണവുമായി മുന്നേറുന്ന 'കുമ്പളങ്ങി നെറ്റ്‌സിനെ' സംബന്ധിച്ച്‌ 'ദേശാഭിമാനി'ക്ക്‌ നൽകിയ അഭിമുഖത്തിൽ ശ്യാം പുഷ്‌ക്കരൻ പറഞ്ഞു.

"സിനിമ എഴുത്തുകാരനെന്ന നിലയിൽ ഇപ്പോൾ ജോലി ഒരുപാടുണ്ട്. കൈവയ്‌ക്കാത്ത നിരവധി മേഖലകളിൽ പരീക്ഷണം നടത്തണമെന്നുണ്ട്. ‘മഹേഷിന്റെ പ്രതികാരം’ നാട്ടുമ്പുറത്തെ കഥയായിരുന്നു. മായാനദിയിൽ പ്രണയവും നഗരജീവിതവുമെല്ലാമെത്തി.  നല്ല ഒരു ത്രില്ലർ ചെയ്യണമെന്നുണ്ട്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയ‌്ക്ക് വേണ്ടിയായിരിക്കും അടുത്ത തിരക്കഥ.' ശ്യാം പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം


പ്രധാന വാർത്തകൾ
 Top