ഓട്ടോറിക്ഷക്കാരനും ഭാര്യയുമായി സുരാജും ആൻ അഗസ്റ്റിനും; ഹരികുമാ ർ എം മുകുന്ദൻ ടീമിന്റെ "ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' പോസ്റ്റർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2022, 09:07 PM | 0 min read

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ആൻ അഗസ്റ്റിൻആണ് നായിക. നീണ്ട ഇടവേളക്ക് ശേഷം ആൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ. മോഹൻലാലിന്റെ ഒഫീഷ്യൽഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർപുറത്തുവിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാർ ആണ്.

നവ്യ നായർ ചിത്രം ഒരുത്തിക്ക് ശേഷം ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെ വിഅബ്ദുൾ നാസ്സറാണ്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് എം മുകുന്ദൻ. ഛായാഗ്രാഹണം  അഴകപ്പനാണ്. പ്രഭാവർമ്മയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്.

പോസ്റ്ററിലെ നായികാനായകന്മാരെ കൂടാതെ ജനാർദ്ദനൻ, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, നീന കുറുപ്പ്, സതീഷ് പൊതുവാൾ, ദേവി അജിത്ത്, ഡോ.രജിത് കുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. എഡിറ്റിംഗ് : അയൂബ് ഖാൻ പ്രൊഡക്ഷൻ കൺട്രോളർ : ഷാജി പട്ടിക്കര ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ജയേഷ് മൈനാഗപ്പള്ളി അസ്സോസിയേറ്റ് ഡയറക്‌ടർ : ഗീതാഞ്ജലി ഹരികുമാർ പിആർഒ : ആതിര ദിൽജിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home