26 May Sunday

മത്സരിക്കുന്നെങ്കിൽ മാണ്ഡ്യയിൽനിന്ന‌്: സുമലത

വെബ് ഡെസ്‌ക്‌Updated: Thursday Feb 28, 2019

ബംഗളൂരു > ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്നല്ലാതെ മത്സരിക്കാനില്ലെന്ന‌് ചലച്ചിത്രതാരവും അന്തരിച്ച മുൻ കോൺഗ്രസ‌് നേതാവ‌് അംബരീഷിന്റെ ഭാര്യയുമായ സുമലത‌. കർണാടകത്തിലെ കോൺഗ്രസ‌്–-ജെഡിഎസ‌് സീറ്റുവിഭജനത്തിന്റെ പ‌ശ‌്ചാത്തലത്തിലാണ‌് സുമലതയുടെ പ്രസ്താവന. മാണ്ഡ്യ സ‌ീറ്റ‌് കോൺഗ്രസ‌് ജെഡിഎസിന‌് നൽകിയിരുന്നു.

‘എന്തെങ്കിലും നേട്ടത്തിനുവേണ്ടിയോ സഹതാപതരംഗത്തിന്റെ പേരിലോ രാഷ്ട്രീയത്തിലേക്കിറങ്ങാൻ താൽപ്പര്യമില്ല. മത്സരിക്കുന്നുണ്ടെങ്കിൽ അത‌് മാണ്ഡ്യയിൽനിന്ന‌് മാത്രമായിരിക്കും. മാണ്ഡ്യയ്ക്ക‌ുവേണ്ടി അംബരീഷ‌് ഒരുപാട‌് കാര്യങ്ങൾ ചെയ്തിട്ടുണ്ട‌്. എന്നാൽ‌, ജനങ്ങൾ അദ്ദേഹത്തെ വിലകുറച്ചുകണ്ടു. അത‌് തിരുത്താനുള്ള സമയമാണിത‌്. മാണ്ഡ്യയിലെ ജനങ്ങളാണ‌് തന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയതെന്ന‌് അംബരീഷ‌് വിശ്വസിച്ചിരുന്നു.

അവരോട‌് അദ്ദേഹം ഒരുപാട‌് കടപ്പെട്ടിരുന്നു. ഇപ്പോൾ ഞാൻ അവരുടെകൂടെ നിന്നില്ലെങ്കിൽ അത‌് അവരെ നിരാശപ്പെടുത്തും’–- സുമലത പറഞ്ഞു.
ചലച്ചിത്രതാരവും മാണ്ഡ്യയിൽനിന്നുള്ള ലോക‌്സഭാംഗവും മന്ത്രിയുമായിരുന്ന അംബരീഷ‌്  കഴിഞ്ഞ നവംബറിലാണ‌് അന്തരിച്ചത്‌.


പ്രധാന വാർത്തകൾ
 Top