22 January Saturday

'സൺ ഒഫ് അലിബാബ നാൽപ്പത്തൊന്നാമൻ' ടീസർ എത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021


കൊച്ചി: അമര്‍നാഥ് ഹരിചന്ദ്രനെ നായകനാക്കി ഫിലിം ഫോർട്ട് പ്രൊഡക്ഷൻസ് നിർമിച്ച 'സൺ ഒഫ് അലിബാബ നാൽപ്പത്തൊന്നാമൻ' ചിത്രത്തിന്റെ ടീസര്‍ റിലീസായി. തിയറി ഓഫ്  തീഫ് എന്ന ടാഗ് ലൈനോടു കൂടിയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്.  നവാഗതനായ അമർനാഥിനൊപ്പം തന്നെ രാഹുല്‍ മാധവും  കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം നെജീബലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുനിൽ സുഗത, ബിനീഷ് ബാസ്റ്റിൻ, ചാള മേരി, ശശി കലിംഗ, വി.കെ ബൈജു ,ശിവജി ഗുരുവായൂർ ,അനീഷ് രവി , അനിയപ്പൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. 

അന്തരിച്ച നടൻ ശശി കലിംഗ അവസാനമായി അഭിനയിച്ച ചിത്രമാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നജീബ് ഷായാണ്. ശബരീഷ്.കെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ വരികൾ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും  ആലപിച്ചിരിക്കുന്നത് രശ്മി സതീശും ഇമ്രാന്‍ ഖാനും ആണ്.
എഡിറ്റർ: കുമാരവേൽ. പി.ആർ.ഒ: സുനിത സുനിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top