13 May Thursday

" സൺ ഓഫ്‌ അലിബാബ നാല്പത്തി ഒന്നാമൻ" മോഷൻ പോസ്റ്റർ റീലീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 28, 2021


ഫിലിം ഫോർട്ട് മീഡിലാബിന്റെ ബാനറിൽ നെജീബലി സംവിധാനം ചെയ്യുന്ന " സൺ ഓഫ് അലിബാബ നാല്പത്തി ഒന്നാമ്മൻ " എന്ന  ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. എഴുപത്തിയഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ഈ മോഷൻ പോസ്റ്ററിൽ  ശിവാജി ഗുരുവായൂർ, ദിനേഷ് പ്രഭാകർ,ചാളമേരി,ശശികലിംഗ, ബിനീഷ് ബാസ്റ്റിൻ,ലിഷോയ്, വി.കെ ബൈജു അനീഷ് രവി,കിരൺ രാജ്,തുടങ്ങിയ താരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്.

ഒരു ഷാഡോ രൂപത്തിൽ നായകനായ നാല്പത്തിലൊന്നാമനെ  കാണിച്ചുകൊണ്ടാണ് മോഷൻ പോസ്റ്റർ അവസാനിക്കുന്നത്   ചിത്രത്തിൽ നാല്പത്തിലൊന്നാമനായി  വരുന്ന കഥാപാത്രം  മലയാളത്തിലെ ആ യുവ താരം ആരാണ് എന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല

സുനിൽ സുഖദ, അനിയപ്പൻ, പ്രൊഫസർ അലിയാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം നജീബ് ഷാ നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖൻ,നെജീബലി എന്നിവർ എഴുതിയ വരികൾക്ക്  ശബരീഷ് കെ സംഗീതം പകരുന്നു.

രശ്മി സതീഷ്,ഇമ്രാൻ ഖാൻ, നസീർ മിന്നല്ലെ എന്നിവരാണ് ഗായകർ. ആലപിച്ചിരിക്കുന്നത്  കഥ-വി.വി.വിനയൻ,സഹ സംവിധാനം-ഫൈറൂസ് കമറുദ്ധീൻ,നീതു, പ്രൊഡക്ഷൻ കൺട്രോളർ- ബിനീഷ് കുട്ടൻ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top