'മക്കള്‍ സെല്വന്' വിജയ് സേതുപതിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സിന്ധുബാദ്' ജൂണ്‍ 27ന് പ്രദര്‍ശനത്തിനെത്തുന്നു. എസ് യു അരുണ്‍ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് എസ് യു അരുണ്‍ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്നത്. അഞ്ജലിയാണ് 'സിന്ധുബാദ്' നായിക. വിജയ് സേതുപതിയുടെ മകന് സൂര്യാ സേതുപതി ഈ ചിത്രത്തില്‍ അച്ഛനോടൊപ്പം അഭിനയിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
യുവന് ശങ്കര്‍ രാജയുടെ മാസ്സ് പശ്ചാത്തല സംഗീതമാണ് മറ്റൊരു പ്രത്യേകത. യുവന് തന്നെയാണ് ചിത്രത്തില്‍ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. എ ആര് റഹ്മാന്റെ മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്ക് വേണ്ടി ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന വിജയ് കാര്‍ത്തിക് കണ്ണന് ഛായാഗ്രഹണവും ,റൂബെന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. തെങ്കാശി, ചെന്നൈ, മലേഷ്യാ, തായ്ലന്ഡ് എന്നിവിടങ്ങളിലാണ് സിന്ധുബാദ് ചിത്രീകരിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..