16 April Friday

"കുറച്ചെങ്കിലും നട്ടെല്ലുണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപെട്ടേനെ'; സച്ചിനെ ഉന്നമിട്ട് സിദ്ധാർഥിന്റെ ട്വീറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021

കർഷക സമരത്തിന് ആഗോള ശ്രദ്ധ ലഭിച്ചതിൽ രാജ്യത്തുയരുന്ന എതിർപ്പുകൾക്കെതിരെ പ്രതികരിച്ച് നടൻ സിദ്ധാർഥും. നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക. അല്ലെങ്കിൽ അവർ അത്യുന്നതങ്ങളിൽ നിന്ന് മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്നാണ് സച്ചിനെ ഉന്നമിട്ട് സിദ്ധാർഥിന്റെ ട്വീറ്റ്. വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല്.. അത്രയുമുണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപെട്ടേനെയെന്നും താരം കുറിച്ചു.

ഒരു കാര്യത്തിലും നിലപാടെടുക്കാത്ത കരുത്തരായ ചിലർ പെട്ടെന്ന് ഒരേ ഈണത്തിലും താളത്തിലും പാടാനും ഒരേ പാതയിൽ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാന്‍ഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗാന്‍ഡ ഏതെന്ന് തിരിച്ചറിയുക എന്നും കടുത്ത മോഡി വിമർശകൻ കൂടിയായ സിദ്ധാർഥ് വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top