21 July Sunday

നസീറിനേക്കാൾ പ്രതിഫലം ആവശ്യപ്പെട്ടത്‌ കൂടുതൽ വേഷങ്ങൾ ഒഴിവാക്കാൻ ‐ ഷീല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

മലയാളസിനിമ നാമ്പെടുത്ത കാലത്തും അഭ്രപാളികളിൽ വസന്തം നിറച്ച കാലത്തും മലയാളിയുടെ നായികാസങ്കൽപ്പത്തിലെ റാണിയായിരുന്നു ഷീല. പ്രേംനസീറിനൊപ്പം 107 ചിത്രങ്ങളിൽ നായികയായതിനാണ‌് ഷീല ഗിന്നസ‌് റെക്കോഡ്‌ നേടിയത‌്‌. നസീറിനേക്കാൾ പ്രതിഫലം വാങ്ങിയ നായിക എന്നതാണ്‌ ഷീലയുടെ മറ്റൊരു പ്രത്യേകത. മലയാള സിനിമയിൽ ഇപ്പോൾ പോലും നായകനേക്കാൾ പ്രതിഫലം വാങ്ങുന്ന നായികമാരില്ല. ആ സംഭവത്തിന്‌ പിന്നിലെ കഥ വിവരിക്കുകയാണ്‌ "ദേശാഭിമാനി' ക്ക്‌ നൽകിയ അഭിമുഖത്തിൽ അവർ.

ഒരുപാട‌് സിനിമകൾ തേടിവന്നപ്പോൾ തിരക്ക‌് ഒഴിവാക്കാനാണ‌് നസീറിന‌് നൽകുന്നതിൽ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതെന്ന്‌ ഷീല പറയുന്നു. അധികം സിനിമകളിൽ ഒരേ സമയം അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട്‌ പറയുന്നതിനേക്കാൾ നിർമാതാക്കൾ ഒഴിവാക്കാനുള്ള വഴിയാണ്‌ അന്വേഷിച്ചതെന്നാണ്‌ ഷീല പറയുന്നത്‌. "നസീറിനേക്കാൾ കൂടുതൽ പ്രതിഫലം ചോദിച്ചിട്ട്‌ അതും തരാൻ ആളുണ്ടായി എന്നതാണ‌് പരമാർത്ഥം. എന്നാൽ ഒരിക്കലും അത‌് അഹങ്കാരമായി തോന്നിയില്ല' ‐ ഷീല പറഞ്ഞു.

അഭിനയത്തോട‌് അത്ര ഇഷ‌്ടമുള്ള ആളൊന്നും ആയിരുന്നില്ല താനെന്നും, വീട്ടുകാർ അഭിനയിക്കാൻ പറഞ്ഞതുകൊണ്ടാണ്‌ വരുമാനത്തിനുവേണ്ടി സിനിമയിലേക്ക്‌ പയെതെന്നും ഷീല അഭിമുഖത്തിൽ പറയുന്നുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top