21 November Thursday

"സേതു" വിന്‌ കൊച്ചിയിൽ തുടക്കം; ഫളാറ്റിനെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന സിനിമ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

കൊച്ചി > സി ഫോര്‍ ചലച്ചിത്രത്തിന്റെ ബാനറില്‍ അബ്ദുള്‍ മനാഫ് നിര്‍മ്മിച്ച് നവാഗതനായ ഷെയ്ഖ് അബ്ദുള്ള അജ്മല്‍ സംവിധാനം ചെയ്യുന്ന സേതു എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

ഒരു ഫളാറ്റിനെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന സിനിമയില്‍ ഷഹീന്‍ സിദ്ദിഖ്, മഖ്ബൂല്‍ സല്‍മാന്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു, സോഹന്‍ സീനുലാല്‍, നിക്കി, ജീലു ജോസഫ്, റോണി ഡേവിഡ്, സതി പ്രേംജി, സരസ ബാലുശ്ശേരി, ആശ അരവിന്ദ്, റിങ്കി ബെഞ്ചമിന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

കൂടെ പുതുമുഖങ്ങളും ഉണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖിന്റെ അസിസ്റ്റന്റ ആയിരുന്ന ഗിരീഷ് പി ഗോപി, നിസ്സാം ഗൌസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

സേതു എന്ന കഥാപാത്രത്തിലൂടെ ഒട്ടനവധി ഉപകഥകള്‍ ചിത്രത്തിലൂടെ കടന്നുപോകുന്നുണ്ട് എന്ന് സംവിധായകന്‍ പറഞ്ഞു. നവാഗതനായ  സുനാഥ് ശങ്കറാണ് സിനിമയില്‍ സംഗീതം ചെയ്യുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top