14 August Friday
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു

മഹേഷ് ഭട്ട് സഞ്ജയ് ദത്ത് ചിത്രം ' സഡക് 2 ' ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


മുംബൈ  :  ഇരുപത്തി ഒമ്പതു കൊല്ലം മുമ്പ് ,  1991* -ൽ, മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ  മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു സഡക്. ഇതിന്റെ രണ്ടാം ഭാഗം ' സഡക് 2 ' ,  തിയറ്ററിൽ 2020 സമ്മർ റിലീസിന് കാത്തിരിക്കയായിരുന്നു . എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ തിയ്യറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ  പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് .

ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാനിനിരിക്കുന്ന ' സഡക് 2 ' (റോഡ് 2 ) ന്റെ റീലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നറിയുന്നു . സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂർ എന്നിവരാണ്   ' സഡക് 2 ' വിലെ അഭിനേതാക്കൾ .ഈ ചിത്രവും  പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ് .ഇരുപതു വർഷത്തിന് ശേഷം ബോളിവുഡ്ഡിലെ പ്രശസ്ത സംവിധായകനായ മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാൽ ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ്  ' സഡക് 2 ' വിനായി കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത് .


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top