11 August Tuesday

‘ഓസ്‌കർ ശാപം’ അവസരം കുറഞ്ഞെന്ന്‌ റസൂൽ പൂക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020


ന്യൂഡൽഹി
ഓസ്‌കർ ലഭിച്ചതിനുശേഷം ബോളിവുഡിൽ ആരും അവസരം നൽകുന്നില്ലെന്ന്‌ വിഖ്യാത സൗണ്ട്‌ ഡിസൈനർ റസൂൽ പൂക്കുട്ടി. ‘ഓസ്‌കർ നേടിയശേഷം ഹിന്ദിയിലും പ്രാദേശിക സിനിമകളിലും  അവസരം ലഭിക്കുന്നില്ല. നിങ്ങളെ ഇവിടെ ആവശ്യമില്ലെന്ന്‌ ചില നിർമാണ കമ്പനികൾ മുഖത്തുനോക്കി പറഞ്ഞു‌. ഹോളിവുഡിലേക്ക്‌ പ്രവർത്തനമേഖല മാറ്റാമായിരുന്നു.  ഇന്ത്യയിൽ ചെയ്‌ത ജോലിക്കാണ്‌ ഓസ്‌കർ ലഭിച്ചത്‌. അതുകൊണ്ട്‌ അത്‌ ചെയ്‌തില്ല.

അക്കാദമി അംഗങ്ങളോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഓസ്‌കർ നിങ്ങൾക്ക്‌ ശാപമായി മാറി എന്നാണ്‌ അവർ പറഞ്ഞത്‌. ലോകത്തിന്റെ നെറുകയിൽ എത്തിയശേഷം ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നത്‌ ആസ്വദിക്കുകയാണ്.  എന്നെ വിശ്വസിക്കുന്ന ചുരുക്കം ചിലരുണ്ട്‌.‌’ –- റസൂൽ ട്വിറ്ററിൽ കുറിച്ചു. ബോളിവുഡിൽ തനിക്കെതിരെ സംഘടിതനീക്കം നടക്കുന്നതായി  ഓസ്‌കർ ജേതാവായ സംഗീതസംവിധായകൻ എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top