21 April Sunday

രാം ചരൺ തേജയുടെ "വിനയ വിധേയ രാമ' ക്കു വേണ്ടി നൂറു ദിവസം സ്റ്റണ്ട് ചിത്രീകരണം...!

വെബ് ഡെസ്‌ക്‌Updated: Thursday Feb 7, 2019

കൊച്ചി> തെലുങ്ക് മെഗാസ്റ്റാർ രാം ചരൺ തേജ "രംഗസ്ഥലം' എന്ന ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ച  ആക്ഷൻ ഫാമിലി എന്റർടെയ്നറായ "വിനയ വിധേയ രാമ' ഫെബ്രുവരി 8- ന് മലയാളത്തിൽ പ്രദർശനത്തിനെത്തുന്നു. തെലുങ്കിലെ, ബ്രഹ്മാണ്ഡ സംവിധായകൻ എന്ന് ഖ്യാതി നേടിയ ബോയപട്ടി ശ്രീനുവാണ്സിനിമയുടെ രചയിതാവും സംവിധായകനും.

ഡിവിവി എന്റർടെയ്ൻമെന്റ്സ് നിർമിച്ച്, പ്രകാശ് ഫിലിംസ് അവതരിപ്പിക്കുന്ന "വിനയ വിധേയ രാമ'യിൽ കിയാരാ അദ്വാനി യാണ് രാം ചരണിെന്റെ നായിക. വിവേക് ഒബ‌്റോയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത‌്. പ്രശാന്ത്, സ്നേഹ, മധുമിത, മുകേഷ് ഋഷി, ജേപി, ഹരീഷ് ഉത്തമൻ, ആര്യൻ രാജേഷ്, രവിവർമ്മ എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.

സിജു തുറവൂർ ഗാനരചനയും ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. സതീഷ് മുതുകുളമണ് സംഭാഷണം എഴുതിയിരിക്കുന്നത്.  സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് കനൽ കണ്ണനാണ്. ബൾഗേറിയ, ഹൈദരാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ സെറ്റുകളിൽ വെച്ച് നൂറു ദിവസം കൊണ്ടാണ് സ്റ്റണ്ട് രംഗങ്ങൾ ചിത്രീകരിച്ചത്.

ഇടവേളക്ക് ശേഷം വരുന്ന ഒരു സ്റ്റണ്ട് രംഗം മാത്രം പതിനൊന്നു കോടി രൂപ ചിലവഴിച്ച് അറുപത് ദിവസം ഷൂട്ടിംഗ് നടത്തി.  ഗാന രംഗങ്ങൾ ദശകോടികൾ ചിലവഴിച്ച് തയ്യാറാക്കിയ വർണശബളമായ പടുകൂറ്റൻ സെറ്റുകളിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും നാൾ ഒരു സിനിമക്ക് വേണ്ടി സ്റ്റണ്ട് ചിത്രീകരണം നടത്തിയതെന്ന് കനൽ കണ്ണൻ പറഞ്ഞു. മാസ്സ് ആക്ഷൻ ഫാമിലി എന്റർടൈനറായ "വിനയ വിധേയ രാമ ' നെ  പ്രകാശ് ഫിലിംസ് ഫെബ്രുവരി 8-ന്  പ്രദർശനത്തിനെത്തിയ്ക്കും. മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായി   കേരളത്തിൽ നൂറിൽപരം തിയേറ്ററുകളിൽ "വിനയ വിധേയ രാമ' പ്രദർശനത്തിനെത്തും.


പ്രധാന വാർത്തകൾ
 Top