03 June Saturday

പൊന്നിയൻ സെൽവൻ 2 ട്രെയിലർ- ഓഡിയോ പുറത്തിറങ്ങി

ശ്രീരാജ് ഓണക്കൂർUpdated: Thursday Mar 30, 2023

ട്രെയിലർ പ്രകാശന ചടങ്ങിൽ നടൻ കമലഹാസൻ, സംവിധായകൻ മണിരത്നം, ഭാര്യ സുഹാസിനി, നിർമാതാവ് സുഭാഷ് കരൺ തുടങ്ങിയവർ

ചെന്നൈ> തമിഴ് സിനിമാലോകം ഒന്നിച്ച രാത്രിയിൽ പൊന്നിയിൻ സെൽവൻ-2 ൻ്റെ ഓഡിയോയും ട്രെയിലറും പുറത്തിറങ്ങി. ബുധൻ വൈകിട്ട് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഓഡിയോ  പ്രകാശനം നടൻ കമലഹാസൻ നിവാഹിച്ചു. ചെന്നൈ ജാവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ താരങ്ങൾ പങ്കെടുത്തു. പൊന്നിയിൻ സെൽവൻ 2വിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം അഭിനേതാക്കളായ ചിമ്പു, ശോഭന, രേവതി, ഖുഷ്ബു, സുഹാസിനി, സംവിധായകൻ ഭാരതി രാജ തുടങ്ങിവർ പങ്കെടുത്തു.

ഏ ആർ റഹ്മാൻ സംഗീതം പകർന്ന ഏഴു ഗാനങ്ങളടങ്ങുന്ന മ്യുസിക് ആൽബവും പുറത്തിറങ്ങി. അഞ്ചു ഭാഷകളിൽ എത്തുന്ന ' പിഎസ് 2 ' ലെ മലയാള ഗാനങ്ങൾ രചിച്ചിരക്കുന്നത് റഫീക്ക് അഹമ്മദാണ് . ഇതിൻ്റെ മേക്കിങ് വീഡിയോ നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും പുറത്തു വിട്ടു. ഏ ആർ റഹ്മാൻ്റെ മേൽനോട്ടത്തിൽ ശ്വേതാ മോഹൻ, ചിൻമയി, ശക്തിശ്രീ ഗോപാൽ എന്നിവർ ഗാനാലാപനം നടത്തുന്ന  വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

സിനിമ  റിലിസ് ഏപ്രിൽ 28ന്
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന, വൻബജറ്റിൽ ഒരുക്കിയ പൊന്നിയിൻ സെൽവൻ്റെ രണ്ടാം ഭാഗമായ ' പി എസ് 2 ' ഏപ്രിൽ 28നാണ് തമിഴ്, മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റീലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവിസാണ്  കേരളത്തിലെ വിതരണക്കാർ. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം, പ്രഭു ,ബാബു  ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയൊരു താര നിരയെ അണിനിരത്തിയാണ് സാങ്കേതിക മികവോടെ മണിരത്നം  ഈ ചരിത്ര സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

രവി വർമ്മനാണ് ഛായഗ്രാഹകൻ. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും തോട്ടാ ധരണി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. പിആർഒ: സി കെ അജയ്കുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top