24 August Saturday

വ്യാജപതിപ്പ‌് "പതിനെട്ടാംപടി'യെ വേട്ടയാടുന്നു; നടക്കുന്നത് ആസൂത്രിത നീക്കം: ശങ്കർ രാമകൃഷ‌്ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

തിരുവനന്തപുരം> സിനിമാവ്യവസായത്തെ തകർക്കുന്ന വ്യാജപതിപ്പ‌് പതിനെട്ടാം പടിയെയും വേട്ടയാടുന്നതായി സംവിധായകൻ ശങ്കർ രാമകൃഷ‌്ണൻ. തിരുവനന്തപുരം പ്രസ‌് ക്ലബ‌് സംഘടിപ്പിച്ച മീറ്റ‌് ദ പ്രസ‌് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനെട്ടാംപടിക്കെതിരെ ചില കേന്ദ്രങ്ങളിൽനിന്ന‌് ആസൂത്രിതനീക്കമാണ‌് നടക്കുന്നത‌്. ചിത്രം റിലീസായി ദിവസങ്ങൾക്കകം പല വൈബ‌്സൈറ്റിലും സാമൂഹ്യമാധ്യമങ്ങളിലും ഇറങ്ങുകയുണ്ടായി. പലതും ഞങ്ങളുടെ ആന്റി പ്രൈവസി ടീം ബ്ലോക്ക‌്‌ ചെയ‌്തിട്ടുണ്ട‌്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ എഡിജിപി മനോജ‌് എബ്രഹാമിന‌് പരാതി നൽകിയിട്ടുണ്ടെന്നും ശങ്കർ രാമകൃഷ‌്ണൻ പറഞ്ഞു.

നിർമാതാവ‌് ഷാജി നടേശൻ, അഭിനേതാക്കളായ അഹാന കൃഷ‌്ണ, ചന്തുനാഥ‌്, അംബി നീനാസം, മുകേഷ‌് നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top