20 September Friday

ഒഫിഷ്യല്‍ ട്രെയിലറുമായി മമ്മുട്ടിയുടെ ' പതിനെട്ടാം പടി'

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

മമ്മുട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ  പതിനെട്ടാം പടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു ഇതിനുപിന്നാലെയാണ് വ്യത്യസ്തതയാര്‍ന്ന ട്രെയിലറും  പുറത്തുവന്നത്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. മമ്മൂട്ടിയെക്കൂടാതെ, പ്രത്വിരാജ്, ആര്യ, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പന്‍, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വലിയ ഒരു താരനിരയെ ആണ് ഷാജി നടേശന്‍ എന്ന നിര്‍മാതാവ് പതിനെട്ടാം പടിയിലൂടെ അവതരിപ്പിക്കുന്നത്.

ആഗസ്റ്റ് സിനിമയുടെ പതിനൊന്നാമത്തെ നിര്‍മ്മാണ ചിത്രമാണിത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top