30 May Saturday

ഓസ്‌കര്‍: ബ്രാഡ് പിറ്റ് മികച്ച സഹനടന്‍; ചരിത്രം കുറിച്ച് പാരസൈറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

ലോസാഞ്ചലസ്> തൊണ്ണൂറ്റിരണ്ടാമത് ഓസ്‌കര്‍ പ്രഖ്യാപനത്തിന് തുടക്കമായി.വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള ഓസ്‌കര്‍ ബ്രാഡ് പിറ്റ് സ്വന്തമാക്കി.

ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയ വമ്പന്‍മാരായിരുന്നു പട്ടികയില്‍ ബ്രാഡിനെതിരെ
ബ്രാഡിനെതിരെ മത്സരിച്ചത്.മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം പാരസൈറ്റിനാണ്.

പാരസൈറ്റ്

പാരസൈറ്റ്


ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രം കൂടിയാണ് പാരസൈറ്റ്.

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കര്‍ 11 നോമിനേഷനുകളുമായി മുന്‍പന്തിയിലുണ്ട്. മികച്ച ചിത്രം, സംവിധായകന്‍, നടന്‍ എന്നീ ഇനങ്ങളിലുള്‍പ്പെടെയാണ് ജോക്കറിനു 11 നോമിനേഷനുകള്‍ കിട്ടിയത്. മികച്ച ചിത്രത്തിന്റെ കാറ്റഗറിയിലേക്ക് ദി ഐറിഷ്മാന്‍,1917, വണ്‍സ് അപ്പ് ഓണ്‍എ ടൈം ഇന്‍ ഹോളിവുഡ് എന്നീ ചിത്രങ്ങളും നോമിനേറ്റു ചെയ്യപ്പെട്ടു


പുരസ്‌കാര ജേതാക്കള്‍

മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം - സൗത്ത് കൊറിയ, പാരസൈറ്റ്

മേക്കപ്പ്, ഹെയര്‍ സ്‌റ്റൈലിംഗ്- ബോംബ്ഷേല്‍

വിഷ്വല്‍ എഫക്ട്സ് - 1917

ചിത്രസംയോജനം- ഫോര്‍ഡ് വേഴ്സസ് ഫെരാരി

ഛായാഗ്രഹണം- റോജര്‍ ഡീകിന്‍സ് , 1917

മികച്ച സൗണ്ട് എഡിറ്റിംഗ്- ഫോര്‍ഡ് വേഴ്സസ് ഫെരാരി

മികച്ച സൗണ്ട് മിക്സിംഗ്- 1917

മികച്ച സഹനടി- ലോറ ഡേണ്‍, മാരേജ് സ്റ്റോറി

മികച്ച സഹനടന്‍- ബ്രാഡ് പിറ്റ്

ഡോക്യുമെന്ററി ഷോര്‍ട്ട് ഫീച്ചര്‍ - ലേണിംഗ് ടു സ്‌കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍

ഡോക്യുമെന്ററി ഫീച്ചര്‍ - അമേരിക്കന്‍ ഫാക്ടറി

വസ്ത്രാലങ്കാരം- ജാക്വലിന്‍ ഡുറാന്‍, ലിറ്റില്‍ വുമന്‍

ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈന്‍- വണ്‍സ് അപ്പോണ്‍ എ ടൈം...ഇന്‍ ഹോളിവുഡ്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം - ദി നെയ്ബേഴ്സ് വിന്‍ഡോ

ബെസ്റ്റ് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- ടൈക വൈറ്റിറ്റി, ജോജോ റാബിറ്റ്

ബെസ്റ്റ് ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ- ബോംഗ് ജൂ-ഹോ- പാരസൈറ്റ്



പ്രധാന വാർത്തകൾ
 Top