29 September Thursday

അനിഖ സുരേന്ദ്രൻനായികയാകുന്ന "ഓഹ് മൈ ഡാർലിംഗ്' പൂജ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ അനിഖ സുരേന്ദ്രൻ നായികയാകുന്ന ഓഹ് മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് ഇന്ന് നടന്നു. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമ്മാണം. ആൽഫ്രഡ്‌ ഡി സാമുവൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

ചീഫ് അസ്സോസിയേറ്റ് - അജിത് വേലായുധൻ, മ്യൂസിക് - ഷാൻ റഹ്‌മാൻ, ക്യാമറ - അൻസാർ ഷാ, എഡിറ്റർ - ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, ആർട്ട് - എം ബാവ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് എസ്, വരികൾ - വിനായക് ശശികുമാർ, പി ആർ ഓ - ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്സ് - പോപ്കോൺ, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്സ്, സ്റ്റിൽസ് - ബിജിത് ധർമ്മടം, അക്കൗണ്ട്സ് മാനേജർ - ലൈജു ഏലന്തിക്കര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top