19 January Wednesday

രാജാവായി നിവിൻ പോളി; സംവിധാനം അനുരാജ്‌ മനോഹർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

നായകനും നിര്‍മ്മാതാവുമാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിന്‍ പോളി. പോളി ജൂനിയര്‍ പിക്ചേഴ്‌സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പേര് "ശേഖര വര്‍മ്മ രാജാവ്' എന്നാണ്. അനുരാജ് മനോഹര്‍ ആണ് സംവിധായകന്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പ്രോജക്‌ട്‌ പ്രഖ്യാപിച്ചിരിക്കുന്നത്.

എസ് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ഷെയ്‍ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്‍ത "ഇഷ്‍ക്' (2019) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അനുരാജ് മനോഹര്‍. പ്രേക്ഷകസ്വീകാര്യത നേടിയ ഇഷ്‍കിനു ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top