26 September Monday

പുതുമുഖങ്ങളുടെ "നിണം" ട്രെയ്ലർ എത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022



കൊച്ചി : പുതുമുഖങ്ങളായ  സൂര്യകൃഷ്ണയും കലാഭവൻ നന്ദനയും നായികാനായകന്മാരായി  അമർദീപ് സംവിധാനം ചെയ്ത  "നിണം " സിനിമയുടെ ട്രയിലർ റിലീസായി.  മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയാണ് ട്രയിലർ പ്രേക്ഷകരിലേക്ക് എത്തിയത്.

മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ കെ അനിൽകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ സൂര്യ കൃഷ്ണയും നന്ദനയെയും കൂടാതെ  ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ,  മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്,  മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു.    

ഛായാഗ്രഹണം - വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തല സംഗീതം - സുധേന്ദുരാജ്,  ആലാപനം - സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല-ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡി ഐ -മനു ചൈതന്യ, ഓഡിയോഗ്രാഫി - ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് - ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ , പി ആർ ഒ - അജയ് തുണ്ടത്തിൽ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top