18 October Monday

പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര സംവിധാനരംഗത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 24, 2021


കൊച്ചി : മൊ ഇന്റർനാഷണൽ  എന്റർടൈൻമെൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഐ ആം സോറി എന്ന സിനിമയുടെ പൂജ കഴിഞ്ഞു. പ്രണയാർദ്രമായ ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമായ സംഗീത പ്രണയ ചിത്രമാണിത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം, സംവിധാനം  മോഹൻ സിതാര നിർവഹിക്കുന്നു.ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് അദ്ദേഹത്തിന്റെ മകനായവിഷ്ണു മോഹൻ സിതാരയാണ്.

ഐ ആം സോറി എന്ന ചിത്രത്തിന്റെ പൂജ കർമ്മത്തെ തുടർന്ന് ഗായിക മൃദുല വാര്യർ  ആലപിച്ച ഒരു ഗാനത്തിന്റെ റെക്കോർഡിങ് തൃശ്ശൂർ ചേതന സ്റ്റുഡിയോയിൽ  നടന്നു. സുനിൽ സിതാര, സാലി, ആവണി രതീഷ്, ആദിത്യ വിനോദ് എന്നിവരാണ് ഗായകർ റെക്കോർഡ് ചെയ്ത് തമിഴ് ഗാനത്തിന് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പ്രദീപ് ശിവശങ്കർ ആണ്. കൂടാതെ സുരേന്ദ്രൻ ചെമ്പുകാവ്,ഹസീന എസ് കാനം,അബ്ദുൽ റസാഖ്, ബാബു യേശുദാസ് തുടങ്ങിയവരാണ് ഗാനരചയിതാക്കൾ. ചിത്രത്തിന്റെ നിർമാതാക്കൾ എം ബി  മുരുകൻ,ബിനോയ് ഇടത്തിനകത്ത്, ജീ പ്രശാന്ത്,മോഹൻ സിത്താര എന്നിവരാണ്.
വാർത്താപ്രചരണം എം കെ  ഷെജിൻ ആലപ്പുഴ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top