09 December Friday

വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ "വിജയാനന്ദ് ". ട്രെയിലർ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022

ബംഗ്ലൂർ :" ട്രങ്ക് എന്ന ഹൊറർ ത്രില്ലർ  ചിത്രത്തിലൂടെ ശ്രദ്ധേയനായ റിഷിക ശർമ്മ  സംവിധാനം ചെയ്യുന്ന "വിജയാനന്ദ്" എന്ന ചിത്രത്തിന്റെ  ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു.ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തനായ, വി ആർ എൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വർ,ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നു വരുകയാണ്. വി ആർ എൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിച്ചക്കുന്ന ചിത്രമാണ്
"വിജയാനന്ദ് ".

വിജയ് ശങ്കേശ്വരിന്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ ജീവിതകഥയാണ്  ആദ്യ ചിത്രത്തിലൂടെ
വി ആർ എൽ ഫിലിം പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്നത്.1976-ൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംരംഭം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായി അറിയപ്പെടുന്നു.വിജയ് ശങ്കേശ്വരിന്റെ വിജയയാത്രയിൽ അദ്ദേഹത്തിന്റെ മകൻ ഡോ. ആനന്ദ് ശങ്കേശ്വറിനൊപ്പംഅവരുടെ പത്ര-മാധ്യമ രംഗവും കന്നടയിൽ ഏറെ അറിയപ്പെടുന്നു.

വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക, വാണിജ്യ ബയോപിക് ആയിരിക്കും "വിജയാനന്ദ് ". ദക്ഷിണേന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും "വിജയാനന്ദ് "അവതരിപ്പിക്കും."ട്രങ്ക്" എന്ന ചിത്രത്തിലെ നായകനായ നിഹാലാണ് ഈ ചിത്രത്തിൽ വിജയ് ആയി അഭിനയിക്കുന്നത്.

ഈ ജീവചരിത്ര ചിത്രത്തിൽ ശങ്കേശ്വർ. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള,സിരി പ്രഹ്ലാദ്,ഭരത് ബൊപ്പണ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത  സംഗീത സംവിധായകൻ ഗോപി സുന്ദറാണ്  സംഗീത സംവിധാനം നിർവഹിക്കുന്നത്.സംഭാഷണം-രഘു നടുവിൽ,സ്റ്റണ്ട്-രവി വർമ്മ, ഛായാഗ്രഹണം-കീർത്തൻ പൂജാരി, നൃത്തസംവിധാനം- ഇമ്രാൻ സർധാരിയ,എഡിറ്റർ- ഹേമന്ത് കുമാർ.ഡിസംബർ ഒമ്പതിന് "വിജയാനന്ദ" കേരളത്തിലും റിലീസ് ചെയ്യും.പി ആർ ഒ-എ എസ് ദിനേശ്, ശബരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top