04 December Friday

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മഞ്ജു വാര്യർ ചിത്രം " നയൺ എം എം "

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

കൊച്ചി : മഞ്ജു വാര്യർ , സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ദിനിൽ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് " നയൺ എം എം ".ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തിങ്കളാഴ്ച പുറത്തിറക്കി.

ഫെന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വെെശാഖ് സുബ്രഹ്മണ്യം,അജു വർഗ്ഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
ധ്യാൻ ശ്രീനിവാസൻ കഥ - തിരക്കഥ -സംഭാഷണമെഴുതുന്നു.വെട്രി  പളനി സാമി ഛായഗ്രഹണം നിർവ്വഹിക്കുന്നു.മനു മഞ്ജിത്തിന്റെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു.എഡിറ്റർ-സംജിത്ത് മുഹമ്മദ്.

കോ പ്രൊഡ്യുസർ-ടിനു തോമസ്,പ്രൊഡക്ഷൻ കൺട്രോളർ-സജീ ചന്തിരൂർ,കല-അജയൻ ചാലിശ്ശേരി,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം-ഹിമാൻഷി,സ്റ്റിൽസ്-അനിജ ജലൻ,പരസ്യകല-മനു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,ആക്ഷൻ-യാനിക് ബെൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top