09 December Friday

"തൻമയി "ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022



കൊച്ചി : സ്ത്രീകളുടെ ജീവിത പോരാട്ടത്തിൻ്റെ കഥയുമായെത്തുന്ന  "തൻമയി ".  ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ എറണാകുളം അബാദ് പ്ളാസയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് നിർവ്വഹിച്ചു.

നവാഗതനായ സജി കെ പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടീന ഭാട്യയാണ് നായികയാകുന്നത്. ഒപ്പം ട്രയാത്തലൻ ചാമ്പ്യനും അയൺമാൻ എന്നറിയപ്പെടുകയും ചെയ്യുന്ന ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ , മായ കൃഷ്ണകുമാർ , നൗഫൽ ഖാൻ , ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

ബാനർ - മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം -മായ കൃഷ്ണകുമാർ , സംവിധാനം-സജി കെ പിള്ള , കഥ, തിരക്കഥ - എൻ ആർ സുരേഷ് ബാബു, ഛായാഗ്രഹണം - രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം - കിളിമാനൂർ രാമവർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ലേഖ ഭാട്യ, കല- വിനീഷ് കണ്ണൻ, ചമയം - ദൃശ്യ, ഡിസൈൻസ് - ആനന്ദ് പി എസ് , പി ആർ ഒ- അജയ് തുണ്ടത്തിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top