23 July Tuesday

അമല പോളിന്റെ 'ആടൈ' വരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
വി സ്റ്റുഡിയോസിന്റെ ബാനറിൽ വി ജി സുബ്രഹ്മണ്യം നിർമ്മിച്ച്  അമല പോളിനെ നായികയാക്കി രത്നകുമാർ സംവിധാനം  ചെയ്യുന്ന "ആടൈ"യുടെ ടീസർ റീലിസ് ചെയ്തു. ചലച്ചിത്ര ലോകത്തെയും ആരാധകരെയും ഞെട്ടിക്കുന്ന അമല പോളിന്റെ കിടിലൻ വേഷമാണ് ടീസറിൽ. അമലയോടൊപ്പം വിവേക് പ്രസന്ന, ബിജിലി രമേശ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം പ്രദീപ് കുമാറും ക്യാമറ വിജയ് കാർത്തിക്കും കൈകാര്യം ചെയ്യുന്നു.
 

 

ആടൈ എന്ന അമല പോൾ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അമല ഇന്നേവരെ ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആടൈയിലേത്. കരൺജോഹർ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയായി.

രത്‌നകുമാർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രത്തിൽ വസ്ത്രം നഷ്ടപ്പെടുന്നതടക്കം സങ്കീർണമായ അവസ്ഥയിലൂടെയാണ് നായിക കാമിനി കടന്നുപോകുന്നത്. വയലൻസ് രംഗങ്ങളുടെ അതിപ്രസരംമൂലം എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. മറ്റ് നിരവധി ചിത്രങ്ങൾ ഉപേക്ഷിച്ചാണ് അമല ആടൈയ്ക്കുവേണ്ടി സമയം കണ്ടെത്തിയത്.

അതോ അന്ത പറവൈ പോല എന്ന അമലയുടെ ആക‌്ഷൻ ചിത്രവും ഉടൻ പുറത്തുവരും. മണിരത്‌നം പദ്ധതിയിടുന്ന പൊന്നിയൻ ശെൽവൻ എന്ന മാഗ്നം ഓപസ് ചിത്രത്തിൽ അമല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. ബോളിവുഡിലേക്ക് അമല പ്രവേശം കുറിച്ചുകഴിഞ്ഞു. അർജുൻ റാംപാലിനൊപ്പമുള്ള ആദ്യ ചിത്രം ഉടൻ റിലീസ് ചെയ്യും. മലയാളത്തിൽ ബ്ലസിയുടെ ആടുജീവിതത്തിൽ പ്രധാനവേഷത്തിൽ അമല പോൾ എത്തും എന്നും റിപ്പോർട്ടുണ്ട്. രാക്ഷസനാണ് അവസാനം ഇറങ്ങിയ അമല പോൾ ചിത്രം. തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും അമല പോളും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയിൽ ആരംഭിച്ചു. രണ്ട് സംഗീത സംവിധായകരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. അവർക്കിടയിലെ അകൽച്ചയും പ്രണയവുമാണ് പ്രമേയം.
 


പ്രധാന വാർത്തകൾ
 Top