27 September Sunday

മമ്മൂട്ടി പഴയ മമ്മൂട്ടി അല്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

മമ്മൂട്ടി തോക്കെടുത്ത് ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചു. സിനിമയിലല്ല, ജീവിതത്തില്‍. ചേർത്തല സെന്റ‌് മൈക്കിൾസ‌് കോളേജ‌് അങ്കണമാണ് വേദി. വെടിവെയ്ക്കുന്നതെങ്ങനെയെന്ന് ശാസ്ത്രീയമായ് പഠിക്കാനാണ് മമ്മൂട്ടി എത്തിയത്. സുഹൃത്തും താരവുമായ  രൺജി പണിക്കരും ഒപ്പമുണ്ട്. ആലപ്പുഴ റൈഫിൾ അസോസിയേഷൻ കോളേജ‌് അങ്കണത്തിൽ നിർമിച്ച അന്താരാഷ‌്ട്ര നിലവാരത്തിലെ ഷൂട്ടിങ‌് റേഞ്ചിൽ ബുധനാഴ‌്ച രാവിലെയാണ‌് മമ്മൂട്ടി എത്തിയത‌്. നൂറുകണക്കിന‌് വിദ്യാർഥികൾ ഹർഷാരവത്തോടെ അദ്ദേഹത്തെ വരവേറ്റു. ക്ലബ‌് പ്രസിഡന്റ‌് കൂടിയായ കലക്ടർ എം അഞ‌്ജന, മമ്മൂട്ടിക്ക‌് റൈഫിൾ ക്ലബ‌് അംഗത്വം കൈമാറി.

ഷൂട്ടിങ‌് റേഞ്ചിൽ ക്ലബ‌് സെക്രട്ടറി കിരൺ മാർഷൽ നൽകിയ തോക്കെടുത്ത‌് പരിചിതനെന്നപോലെ ഉന്നംനോക്കി.നിമിഷങ്ങൾക്കകം  കാഞ്ചിവലിച്ചു. വെടിയൊച്ച പലകുറി മുഴങ്ങിയപ്പോൾ പുറത്ത‌് തടിച്ചുകൂടിയ കോളേജ‌് വിദ്യാർഥികൾ ആരവംമുഴക്കി. 

"സിനിമയിലെ വെടിവയ‌്പും ഞാനിവിടെ വന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആലപ്പുഴയിൽ ഇത്രയുംവലിയ സംരംഭം വന്നപ്പോൾ അതിന്റെ ഭാഗമാകണമെന്ന‌് തോന്നി. അതാണ് വന്നത്"., മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. വെടിവെയ്പ് പരിശീലിക്കാന്‍ ഇടയ്ക്കിടെ ഇവിടേയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറയ‌്ക്ക‌് ഷൂട്ടിങ‌് പരിശീലനം ലഭ്യമാക്കി ദേശീയ‐അന്തർദേശീയ താരങ്ങളെ വാർത്തെടുക്കുക ലക്ഷ്യമാക്കി നിർമിച്ച ഷൂട്ടിങ‌് റേഞ്ച‌് 2019 ആഗസ‌്ത‌് 31ന‌് മുഖ്യമന്ത്രി പിണറായി വിജയനാണ‌് ഉദ‌്ഘാടനംചെയ‌്തത‌്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top