24 April Wednesday

ന്യൂഡിനെയും ദുർഗയേയും ഭയക്കുന്നതെന്തിന‍്‍; തിരി തെളിയും മുൻപേ ഗോവൻ മേളയ്ക്കെതിരെ പ്രതിഷേധത്തീ

സുമേഷ‍്‍ കെ ബാലൻUpdated: Thursday Nov 16, 2017

സെക്സി ദുര്‍ഗയുടെ ഒഫീഷ്യല്‍ ട്രയിലറില്‍ നിന്ന്

ഗോവയിലെ പനാജിയിൽ 48 > മത് ചലച്ചിത്ര മേളയ‍്‍ക്ക‍്‍ തിരി തെളിയാൻ ദിവസങ്ങൾ  മാത്രം ശേഷിക്കെ രാജ്യമെങ്ങും വലിയ പ്രതിഷേധത്തിനാണ‍്‍ കൊടിയേറിയിരിക്കുന്നത‍്‍. ഐഎഫ‍്‍എഫ‍്‍ഐ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക‍്‍ ജൂറി തെരഞ്ഞെടുത്ത രണ്ട‍്‍ ചിത്രങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ട‍്‍ പിൻവലിച്ചതാണ‍്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത‍്‍.

കേ ന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റൈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ചലച്ചിത്രകാരൻമാരും  കലാകാരൻമാരുമെല്ലാം പ്രതിഷേധിച്ച‍്‍ രംഗത്തെത്തിയിട്ടുണ്ട‍്‍. ജൂറിയുടെ തീരുമാനം അന്തിമമാണെന്നാണ‍്‍ പറയാറെങ്കിലും മുൻ സിനിമ, സീരിയൽ താരം സ‍്‍മൃതി ഇറാനി നയിക്കുന്ന  കേ ന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം  സനൽകുമാർ ശശിധരന്റെ എസ‍്‍ ദുർഗ, രവി ജാദവിന്റെ മറാത്തി ചിത്രം ന്യൂഡ‍്‍ എന്നിവ അന്തിമപട്ടികയിൽനിന്ന‍്‍ ഒഴിവാക്കുകയായിരുന്നു. തങ്ങളെ നോക്കുകുത്തിയാക്കി ചിത്രങ്ങൾ പിൻവലിച്ചതിൽ പ്രതിഷേധിച്ച‍്‍ ചിത്രങ്ങൾ തെരഞ്ഞെടുത്ത പനാരമ വിഭാഗം ജൂറി ചെയർമാൻ സുജോയ‍്‍ ഘോഷ‍്‍ രാജിവെച്ചു.

ജൂറി അംഗങ്ങളായ സംവിധായകൻ ഗ്യാൻ കോറിയ, എഡിറ്റർ അപൂർവ അസ്രാനി എന്നിവരും രാജി പ്രഖ്യാപിച്ചു. തങ്ങളുടെ ചിത്രം മേളയിൽനിന്ന‍്‍  പിൻവലിക്കുമെനന‍്‍ കാട്ടി നിരവധി മറാത്തി സംവിധായകരും രംഗത്തെത്തിയിട്ടുണ്ട‍്‍. 
 
 തങ്ങൾക്ക‍്‍ ഹിതകരമല്ലാത്തത‍്‍, ഇഷ‍്‍ടമല്ലാത്തത‍്‍ പ്രദർശിപ്പിക്കേണ്ടെന്ന കേന്ദ്രസർക്കാരിന്റെയും സംഘപരിവറിന്റെയും തിട്ടൂരത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്കിടെ ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നത‍്‍ കാണാതിരിക്കാനാവില്ല. സെക‍്‍സി ദുർഗയെ ഐഎഫ‍്‍എഫ‍്‍കെയിൽനിന്ന‍്‍ തള്ളിയവർക്ക‍്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാൻ എന്തവകാശം എന്നാണ‍്‍ ഒരുകൂട്ടരുടെ ചോദ്യം. സെക‍്‍സി ദുർഗയെ കേരള മേളയിൽനിന്ന‍്‍ ഒഴിവാക്കിയതല്ല. മലയാളം സിനിമ ഇന്ന‍്‍ വിഭാഗത്തിലാണ‍്‍ സെക‍്‍സി ദുർഗയെ ഉൾപ്പെടുത്തിയത‍്‍. ചിത്രം മത്സര വിഭാഗത്തിൽ ഉൾപ്പെടാത്ത സാഹചര്യത്തിൽ സംവിധായകൻതന്നെ ചിത്രം മേളയിൽനിന്ന‍്‍ പിൻവലിക്കുകയായിരുന്നു.

സഞ‍്‍ജു സുരേന്ദ്രന്റെ ഏദൻ, പ്രേംശങ്കറിന്റെ രണ്ടു പേർ എന്നീ ചിത്രങ്ങളാണ‍്‍ മലയാളത്തിൽനിന്ന‍്‍ മത്സരവിഭാഗത്തിൽ ഇടം പിടിച്ചത‍്‍. മുതിർന്ന ഛായാഗ്രാഹകൻ രാമചന്ദ്രബാബു അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ‍്‍ ചിത്രങ്ങൾ തെരഞ്ഞെടുത്തത‍്‍. എം ജി ശശി, ജുദാജിത‍്‍ സർക്കാർ, ചെലവൂർ വേണു, വീണ ഹരിഹരൻ എന്നിവരായിരുന്നു അംഗങ്ങൾ. ജൂറി അംഗങ്ങളുടെ കാഴ‍്‍ച്ചപാടുകളും അഭിരുചികളുമാണ‍്‍ തെരഞ്ഞെടുപ്പിന‍്‍ പിന്നിൽ പ്രവർത്തിച്ചത‍്‍. ജൂറിയുടെ തീരുമാനം അംഗീകരിക്കുകയാണ‍്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയ‍്‍തത‍്‍. 
 
എന്നാൽ ഗോവൻ മേളയിൽ നടന്നത‍്‍ ഇതല്ല. സുജോയ‍്‍ ഘോഷ‍്‍ ചെയർമാനായ ഇന്ത്യൻ പനോരമ വിഭാഗം ജൂറി നൽകിയ അന്തിമപട്ടികയിൽനിന്ന‍്‍ സ‍്‍മൃതി ഇറാനി മന്ത്രിപദവി അലങ്കരിക്കുന്ന വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ട‍്‍ ചിത്രം ഒഴിവാക്കി. ഇത‍്‍ എതിർശബ‍്‍ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ‍്‍റ്റ‍്‍ പ്രവണതയാണ‍്‍.  കേന്ദ്ര സർക്കാരിനും സംഘപരിവാറിനും ഇഷ‍്‍ടപെട്ട സിനിമകൾ പ്രദർശിപ്പിക്കാനാണ‍്‍ മേളകൾ എങ്കിൽ എന്തിനാണ‍്‍ ജൂറി....എന്തിനാണ‍്‍ തെരഞ്ഞെടുപ്പ‍്‍...തങ്ങൾക്ക‍്‍ ഇഷ‍്‍ടമുള്ളതും സ‍്‍മൃതി ഇറാനി ഉൾപ്പടെ നടിച്ചതുമായ ചിത്രങ്ങൾ കാണിച്ചാൽ പോരെ...
 
ഗോവൻ മേളയുടെ ഭാഗമായി നടന്ന ഏകാധിപത്യ തീരുമാനങ്ങളെ കേരള മേളയുമായി കൂട്ടിക്കെട്ടുന്നത‍്‍ സംഘപരിവാർ തട്ടിപ്പിന‍്‍ കുട പിടിക്കലാണ‍്‍. സെക‍്‍സി ദുർഗയെ മത്സര വിഭാഗത്തിന‍്‍ പകരം മലയാള സിനിമ ഇന്ന‍്‍ എന്ന വിഭാഗത്തിൽ എടുത്തത‍്‍ സെലക്ഷൻ കമ്മിററിയുടെ തീരുമാനമാണ‍്‍, ചലച്ചിത്ര അക്കാദമിയുടേയോ സംസ്ഥാന സർക്കാരിന്റെയോ തീരുമാനമല്ല. എന്നാൽ ഗോവൻ മേളയിൽ സെലക്ഷൻ കമ്മിറ്റി തെരഞ്ഞൈടുത്ത എസ‍്‍ ദുർഗയും ന്യൂഡും പ്രദർശിപ്പിക്കേണ്ടെന്നാണ‍്‍ കേന്ദ്ര സർക്കാരിന്റെ തീരുമാനം. അവിടെയും ഇവിടെയും ഒരുപോലെ എന്ന ലളിതസമവാക്യത്തിലേക്ക‍്‍ ഇൗ ചർച്ചയെ ചുരുക്കുന്നത‍്‍ സംഘപരിവാർ ഇടപെടലുകൾക്ക‍്‍ മറയിടാനാണ‍്‍. 
പ്രധാന വാർത്തകൾ
 Top