29 January Saturday

" തമ്പാച്ചി " തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


കൊച്ചി : രാഹുൽ മാധവ്,അപ്പാനി ശരത്,ആലിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "തമ്പാച്ചി "   കൊല്ലം പെരുമണിൽ ചിത്രീകരണം ആരംഭിച്ചു.  സുധീർ കരമന,ചെമ്പിൽ അശോകൻ,വിജയ സി സേനൻ, സതീഷ് വെട്ടിക്കവല,ജോബി പാല,റാണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുനീഷ് സാമുവൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആർ അമ്പാടി നിർവ്വഹിക്കുന്നു. സുമേഷ് സദാനന്ദ് എഴുതിയ വരികൾക്ക് ജോബി ജോൺ സംഗീതം പകരുന്നു.

എഡിറ്റർ-അയൂബ് ഖാൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ലൂമിനാർ ഫിലിം അക്കാദമി, പ്രൊജക്റ്റ് ഡിസൈനർ-എൻ എസ് രതീഷ്,പ്രൊഡക്ഷൻ കൺട്രോളർ-ബാലചന്ദ്രൻ മഞ്ചാടി,കല-ശില അനിൽ, മേക്കപ്പ്-സിനി ലാൽ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെൽ, സ്റ്റിൽസ്-റംസീൻ ബാവ, ഡിസൈൻ-അനുലാൽ, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കർ,രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷജീർ അഴീക്കോട്,പി ആർ ഒ -എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top