29 January Saturday

"ഡ്രൈവിംഗ് ലൈസന്‍സ് " ഹിന്ദിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


മുംബൈ :  മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്ക്  "സെൽഫി"  എന്ന ചിത്രം പ്രഖ്യാപിച്ചു. ധര്‍മ്മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ കമ്പനികൾ   നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേത്തയാണ്. 

അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി അഭിനയിക്കുന്ന സെൽഫിയിലുടെ ധര്‍മ്മ പ്രൊഡക്ഷന്‍സും ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാറും നിര്‍മ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസും ഹിന്ദി സിനിമാ അരങ്ങേറ്റം കുറിക്കുന്നു.
ചിത്രീകരണം ഉടൻ ആരംഭിക്കും. അരുണ ഭാട്ടിയ, ഹിറൂ യാഷ് ജോഹര്‍, സുപ്രിയ മേനോന്‍, കരണ്‍ ജോഹര്‍, പൃഥ്വിരാജ് സുകുമാരന്‍, അപൂര്‍വ മേത്ത, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.  വാർത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top