19 January Wednesday

'റ്റൂ മെന്‍' ദുബായിൽ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 13, 2021


ദുബൈ : പ്രശസ്ത നടന്‍ ഇര്‍ഷാദ് അലി,സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'റ്റൂ മെന്‍'  ചിത്രീകരണം ദുബായിൽ പൂർത്തിയായി.രഞ്ജി പണിക്കർ,ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍,ഡോണീ ഡാർവിൻ,സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് മറ്റ്  താരങ്ങള്‍.

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ  അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായിയില്‍ ചിത്രീകരിച്ചത്. അവശേഷിക്കുന്ന മൂന്നു ദിവസത്തെ ചിത്രീകരണം കേരളത്തിൽ നടക്കും.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡാനി ഡാര്‍വിന്‍,ഡോണീ ഡാര്‍വിന്‍,പ്രൊഡക്ഷന്‍ ഡിസൈനർ-ജോയല്‍ ജോര്‍ജ്ജ്,മേക്കപ്പ്-സജീർ കിച്ചു,വസ്ത്രാലങ്കാരം- അശോകന്‍ ആലപ്പുഴ, എഡിറ്റര്‍,കളറിസ്റ്റ്- ശ്രീകുമാര്‍ നായര്‍,സൗണ്ട് ഡിസൈന്‍- രാജാകൃഷ്ണന്‍ എം ആര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് എം, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top