26 January Wednesday

"ബഹുമാനിച്ച് പോയൊരമ്മ " ടീസ്സർ സൈന മൂവീസിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരമായ മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ബഹുമാനിച്ച് പോയൊരമ്മ " എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസ്സർ സൈന മൂവീസ്സിലൂടെ റിലീസായി.

ഇരുപത് വയസ്സ് പ്രായത്തിൽ ഒരു മിലിട്ടറി വാനുമായുണ്ടായ കാർ ആക്സിഡന്റിൽ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയൊരു സ്ത്രീത്വം...
അന്ന് ആ മിലിട്ടറി വാനിൽ ഉണ്ടായ ഒരു മുപ്പത്തിയഞ്ചു വയസ്സുകാരൻ മിലിട്ടറിക്കാരനുമായി പിന്നീട് അൻപത് വർഷം ജീവിതത്തിൽ ഒരിക്കലും കരയാതെ സന്തോഷത്തോടെ ജീവിച്ച് ജീവിതം ധന്യമാക്കിയോരമ്മ...

ബഹുമാനിച്ച് പോകും ആ അമ്മയെ... ആ അമ്മയുടെ കഥ പറയുന്ന ഹൃസ്വ ചിത്രമാണ് " ബഹുമാനിച്ച് പോയൊരമ്മ ".ബേസിൽ വിത്സൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. " ആശുപത്രിയിൽ ഐ സി യു റൂമിന്റെ വെയ്റ്റിങ് ലോഞ്ചിൽ  ഇരിക്കുമ്പോൾ ജീവിതത്തിൽ ഞാൻ കണ്ടു മുട്ടിയ സ്നേഹനിധിയായോരമ്മയുടെ കഥയാണിത്.

ആ അമ്മയുടെ കഥ ഞാൻ അറിഞ്ഞപ്പോൾ കൈകൂപ്പി തൊഴുതു പോയി ഒരു നിമിഷം... ഏറേ ബഹുമാനിക്കപ്പെടേണ്ട ആ വ്യക്തിത്വം ഈ ലോകം ഇനി തിരിച്ചറിയണം... ആ അമ്മയുടെ കഥ പറയുന്ന ഈ ഷോർട്ട് ഫിലിമിൽ പ്രശസ്ത നടി മല്ലിക സുകുമാരൻ അഭിനയിച്ചപ്പോൾ അതിലും ഗംഭീരമായി..."

സംവിധായകൻ സുമേഷ് ലാൽ പറഞ്ഞു.

ജീവിതത്തിൽ ഏക ആശ്രയമായിരുന്ന ഭർത്താവിന്  നെഞ്ചു വേദയുണ്ടായി ഐ സി യു വിൽ കിടക്കുമ്പോഴും പതറാതെ ആ അമ്മ ഈ ലോകത്തിനു തന്നെ കാണിച്ച് തന്ന മികച്ച ഒരു സന്ദേശമാണ് "ബഹുമാനിച്ച് പോയൊരമ്മ" എന്ന ഒരു കൊച്ചു സിനിമയിലൂടെ ദൃശ്യവത്കരിക്കുന്നത്.
സി ബി ഫിലിംസിന്റെ ബാനറിൽ ബിജു ചേളിപ്പറമ്പിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിബിൻ ബെന്നി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഇക്ബാൽ പാനായിക്കുളം മേക്കപ്പ്-മനോജ്‌ അങ്കമാലി, ആർട്ട്‌-പ്രദീപ്‌ എം വി, കോസ്റ്റ്യൂംസ്-മാലിനി ചന്ദ്രബോസ്, എഡിറ്റ്‌,സൗണ്ട്,മ്യൂസിക്- ആഷ്‌ലിൻ സാസ സ്റ്റുഡിയോ കാലടി,പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top