05 October Wednesday

കാക്കിപ്പടയുടെ ചിത്രീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022



കൊച്ചി : പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പാനി ശരത്,നിരഞ്ജ് മണിയൻ പിള്ള രാജു എന്നിവർ കേന്ദ്ര കഥാപാത്രമായി ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട   തിരുവനന്തപുരത്ത് ചിത്രീകരണം  ആരംഭിച്ചു.

എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ്  ചിത്രം നിർമ്മിക്കുന്നത്.   തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ ത്രില്ലർ മൂഡിൽ  അവതരിപ്പിക്കുന്നതാണ് സിനിമ.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, സി എ സുധീർ , മാലാ പാർവ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും  അണിനിരക്കുന്നു. ചിത്രത്തിന് വേണ്ടി പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

തിരക്കഥ, സംഭാഷണം – ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം – ജാസി ഗിഫ്റ്റ്, കലാസംവിധാനം – സാബുറാം, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ – ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം – അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം – എസ് മുരുകൻ, വാർത്ത പ്രചരണം- പി.ശിവപ്രസാദ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top